യു.എസിൽ ദത്തെടുത്ത ഇന്ത്യൻ പെൺകുട്ടിയെ കാണാതായ സംഭവം: അന്വേഷണത്തിന് എഫ്.ബി.െഎയും
text_fieldsഹ്യൂസ്റ്റൻ: വളർത്തച്ഛൻ പുറത്തുനിർത്തി ശിക്ഷിച്ചതിനെ തുടർന്ന് കാണാതായ ഇന്ത്യൻ ബാലികയെ കണ്ടെത്താൻ യു.എസിലെ എഫ്.ബി.െഎയും. പാൽ കുടിക്കാൻ വിസമ്മതിച്ചതിന് രാത്രി ഏറെ വൈകി വീടിനു പുറത്ത് നിർത്തിച്ച ഷെറിൻ മാത്യൂസ് എന്ന മൂന്നു വയസ്സുകാരിയെയാണ് കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായത്. നാലുദിവസം പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വിവരമില്ലാത്തതിനെ തുടർന്ന് കേസ് അന്വേഷിക്കുന്ന റിച്ചാർഡ്സൺ പൊലീസ് എഫ്.ബി.െഎയുടെ സഹായം തേടുകയായിരുന്നു. പൊലീസ് നായയെയും ഹെലികോപ്ടറും ഉപേയാഗിച്ച് തിരച്ചിൽ തുടരുകയാണ്. സംസാരശേഷിയിൽ അടക്കം ജനിതക വൈകല്യങ്ങളുള്ള പെൺകുട്ടിയെ രണ്ടു വർഷം മുമ്പ് വെസ്ലി മാത്യൂസ് ഇന്ത്യയിൽനിന്ന് ദത്തെടുത്തതാണ്.
കുട്ടി മലയാളിയാണെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 37കാരനായ വെസ്ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. 2,50,000 ഡോളറിെൻറ ജാമ്യത്തുകക്കു പുറമെ, ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണം ധരിക്കാനും പാസ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടാണ് ജാമ്യത്തിൽ വിട്ടത്.
പുലർച്ചെ മൂന്നു മണിക്ക് കുട്ടിയെ കണാതായി അഞ്ചു മണിക്കൂറിനുശേഷമാണ് വെസ്ലി പൊലീസിനെ അറിയിച്ചത്. കുട്ടിയുടെ അമ്മയെ ചോദ്യംചെയ്ത പൊലീസ് കുറ്റമൊന്നും അവരെ ചുമത്താതെ വിട്ടയച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് മുത്തച്ഛൻ ഫിലിപ് മാത്യൂസ് പൊലീസിനോട് പറഞ്ഞു. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതു കാരണം രാത്രി വൈകിയും ഭക്ഷണം െകാടുക്കൽ പതിവായിരുന്നുവെന്നാണ് ഇവർ പറയുന്നത്. പുറത്തുനിർത്തി 15 മിനിറ്റിനുശേഷം പോയിനോക്കിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.