അമേരിക്കൻ ഗ്രാമത്തെ ഇനി ‘ലിങ്കൺ’ ആട് ഭരിക്കും
text_fieldsവാഷിങ്ടൺ: അധികാരം പിടിക്കാൻ ഏതറ്റം വരെയും േപാകുന്നവരുടെ ലോകത്ത് ഭരണം ആടിനെ ഏൽപിച്ച് വേറിട്ട മാതൃകയൊരുക്കി അമേരിക്കൻ ഗ്രാമം. വെർമണ്ട് സംസ്ഥാനത്തെ 2500 പേർ വസിക് കുന്ന ഫെയർ ഹാവൻ ഗ്രാമമാണ് ഭരണാധികാരിയായി ഇനി ആട് മതിയെന്നുവെച്ചത്. അതും ചരിത്ര പുരുഷനായ സാക്ഷാൽ ലിങ്കെൻറ പേരുള്ള ഒന്ന്. ശുനകനും പൂച്ചയുമുൾപ്പെടെ 15ഒാളം പേരാണ് അധികാരത്തിന് വീറോടെ പൊരുതിയത്. ഒടുവിൽ 13 വോട്ടുകളുമായി ‘ലിങ്കൺ’ വിജയിയാകുകയായിരുന്നു.
കഴിഞ്ഞ ദിവസം യു.എസ് നഗരമായ മിഷിഗനിലെ ഒമേന ഗ്രാമം ‘ടാർട്’ എന്ന പൂച്ചയെ അധികാരിയായി വാഴിച്ചെന്ന വാർത്തയറിഞ്ഞാണ് െഫയർ ഹാവനുകാർ ‘തെരഞ്ഞെടുപ്പ്’ പ്രഖ്യാപിച്ചത്. സ്കൂൾ ഗണിത അധ്യാപികയുടെ ഉടമസ്ഥതയിലുള്ള ആട് ഗ്രാമമുഖ്യനായി മാറിയതോടെ ഇനി പ്രദേശത്ത് നടക്കുന്ന പരിപാടികളിൽ മുഖ്യ അതിഥിയായി പെങ്കടുക്കും.
ഫെയർ ഹാവനിൽ കളിസ്ഥലം നിർമിക്കാനുള്ള പണം പിരിവായിരുന്നു തെരഞ്ഞെടുപ്പ് പരിപാടിയുടെ ഒരു ലക്ഷ്യമെങ്കിലും 100 ഡോളർ മാത്രമാണ് പിരിഞ്ഞുകിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.