ഗൗരി ലേങ്കഷിനും സുദീപ് ബൗമികിനും യു.എസിൽ ആദരം
text_fieldsവാഷിങ്ടൺ: കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമപ്രവർത്തകരായ ഗൗരി ലേങ്കഷിനും സുദീപ് ദത്ത ബൗമികിനും അമേരിക്കയിൽ ആദരം. പത്രസ്വാതന്ത്ര്യത്തിെൻറ രക്തസാക്ഷികളെന്ന നിലയിൽ ഇവരുടെ പേരുകൾ വാഷിങ്ടണിലെ ‘ന്യൂസിയം’ ജേണലിസ്റ്റ് മെമ്മോറിയലിൽ രേഖപ്പെടുത്തി. 2017ൽ ലോകത്താകമാനം കൊല്ലപ്പെട്ട 18 മാധ്യമപ്രവർത്തകരോടൊപ്പമാണ് ഇവരുടെ പേരുകളും പട്ടികയിൽ ഉൾപ്പെട്ടത്.
പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന മ്യൂസിയമാണ് ‘ന്യൂസിയം’. ഇവർ ലോകത്താകമാനം എല്ലാ വർഷവും മാധ്യമപ്രവർത്തനത്തിനിടെ കൊല്ലപ്പെടുന്നവരെ തെരഞ്ഞെടുക്കാറുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലേങ്കഷ് ബംഗളൂരുവിലെ വസതിക്ക് സമീപം കൊല്ലപ്പെട്ടത്. നവംബർ 21നാണ് ത്രിപുരയിൽ സുദീപ് ദത്ത ബൗമിക് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.