ഗ്വണ്ടാനമോയില്‍നിന്ന് തടവുകാരെ മാറ്റും
text_fieldsന്യൂയോര്‍ക്: കുപ്രസിദ്ധ തടവറയായ ഗ്വണ്ടാനമോയില്‍നിന്ന് തടവുകാരെ മാറ്റാനുള്ള നടപടിയുമായി ഒബാമ ഭരണകൂടം മുന്നോട്ട്. നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ നിര്‍ദേശം വകവെക്കാതെയാണ് തടവുകാരെ നീക്കുന്നത്. ഗ്വണ്ടാനമോയില്‍നിന്ന് തടവുകാരെ മോചിപ്പിക്കില്ളെന്ന ട്രംപിന്‍െറ ട്വിറ്റര്‍ കമന്‍റിനു തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് തടവുകാരെ മാറ്റുന്നതിനെക്കുറിച്ചും പ്രതികരിച്ചത്. 20 തടവുകാരെ ഇവിടെനിന്ന് മാറ്റാനാണ് തീരുമാനമായത്.
സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിലെ പ്രതികളുള്‍പ്പെടെ ഈ വിവാദ തടവുകേന്ദ്രത്തില്‍ 59 തടവുകാരാണ് നിലവിലുള്ളത്. ഇവരില്‍ പലരും ‘വിനാശകാരികളായിത്തീരാന്‍ സാധ്യതയുള്ളവര്‍’ എന്ന ഗണത്തില്‍ ഉള്‍പ്പെട്ടവരാണ്.
നേരത്തേ ഗ്വണ്ടാനമോ അടച്ചുപൂട്ടുമെന്ന് അറിയിച്ചിരുന്ന ഒബാമക്ക് ശക്തമായ രാഷ്ട്രീയ എതിര്‍പ്പുകാരണം പ്രഖ്യാപനം പാലിക്കാന്‍ സാധിച്ചിരുന്നില്ല. വിചാരണകൂടാതെ തടവിലിടുന്നത് അമേരിക്കയുടെ നൈതിക സങ്കല്‍പങ്ങള്‍ക്ക് യോജിക്കാത്തതാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ജോര്‍ജ് ഡബ്ള്യു. ബുഷ് ഓഫിസില്‍നിന്ന് പടിയിറങ്ങുന്നതിനുമുമ്പ് 500ഓളം തടവുകാരെ വിട്ടയച്ചിരുന്നു. 179 തടവുകാരെയാണ് ഒബാമ ഇതുവരെ മോചിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.