ഗ്വാട്ടമാല അഗ്നിപർവത സ്ഫോടനം: 200ഒാളം പേരെ കാണാനില്ല
text_fieldsഗ്വാട്ടമാല സിറ്റി: ഫ്യൂഗോ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ഗ്വാട്ടമാലയിൽ 200ഒാളം പേരെ കാണാനില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഞായറാഴ്ചയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 73 ആയിട്ടുണ്ട്. അതിനിടെ, അഗ്നിപർവതം വീണ്ടും സജീവമായതോടെ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു.
വീണ്ടും സ്ഫോടനമുണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട് പ്രദേശത്തുനിന്ന് മുഴുവനാളുകളെയും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. ഫ്യൂഗോയിൽനിന്ന് പുകച്ചുരുളുകൾ ഉയരാൻ തുടങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. സൈന്യവും വിവിധ രക്ഷാപ്രവർത്തന ഏജൻസികളും ദുരിതമേഖലയിൽ എത്തിയിട്ടുണ്ട്. രാജ്യത്ത് സ്ഥിതി ഗുരുതരമാണെന്ന് സർക്കാർ വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
പതിറ്റാണ്ടിനിടെ ഏറ്റവും രൂക്ഷമായ അഗ്നിപർവത സ്ഫോടനത്തിനാണ് രാജ്യം സാക്ഷിയായിരിക്കുന്നത്. 17 ലക്ഷം ജനങ്ങളെ നേരിട്ടും അല്ലാതെയും ദുരന്തം ബാധിച്ചിട്ടുണ്ട്. മൂന്നു സംസ്ഥാനങ്ങളിൽ നേരേത്ത സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനംചെയ്തിട്ടുണ്ട്. ഗ്വാട്ടമാല പ്രസിഡൻറ് ജിമ്മി മോറേൽസ് കഴിഞ്ഞ ദിവസം ദുരന്തസ്ഥലം സന്ദർശിച്ചു. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യെമങ്കിൽ ഇടപെടുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.