എച്ച്-1ബി വിസ: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രധാന പ്രശ്നമായി ഉയരാൻ സാധ്യത
text_fieldsവാഷിങ്ടൺ: ഡൊണൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രധാന പ്രശ്നമായി എച്ച്-1 ബി വിസ ഉയർന്നു വരാൻ സാധ്യത. അമേരിക്കൻ ഹെറിറ്റേജ് ഫൗണ്ടേഷൻ അംഗവും, വിദഗ്ദയുമായി ലിസ കർടസാണ് പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിൽ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.
പാകിസ്താൻ വിഷയത്തിലടക്കം ഇന്ത്യക്കനുകൂലമായ നിലപാടായിരിക്കും അമേരിക്ക സ്വീകരിക്കുക. തീവ്രവാദത്തിനെതിരെ ട്രംപ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രധാന തർക്ക വിഷയം എച്ച്-1ബി വിസയുടെ കാര്യത്തിലായിരിക്കും. അമേരിക്കയിലേക്ക് തൊഴിലുകൾ തിരിച്ചെത്തിക്കാനുള്ള അദേഹത്തിെൻറ ശ്രമം ആഗോള വ്യാപാരത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണമെന്ന് കർട്സ് പറഞ്ഞു.
ട്രംപ് അധികാരത്തിലെത്തിയപ്പോൾ മുതൽ ഏറ്റവും അധികം ആശങ്ക അനുഭവിക്കുന്നത് ഇന്ത്യൻ വ്യവസായലോകമാണ്. പുതിയ പ്രസിഡൻറിെൻറ നയങ്ങൾ പലതും വ്യവസായലോകത്തിന് തിരിച്ചടിയാവുമെന്ന് നേരത്തെ തന്നെ പ്രവചനങ്ങൾ ഉണ്ടായിരുന്നു. അമേരിക്കയിലെ കോർപ്പറേറ്റ് ടാക്സിെൻറ കാര്യത്തിലും, എച്ച്-1ബി വിസയുടെ കാര്യത്തിലും ട്രംപ് സ്വീകരിക്കുന്ന നയങ്ങൾ ഇന്ത്യൻ വ്യവസായങ്ങളെ സംബന്ധിച്ച് നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.