എച്ച്.1ബി വിസ: അതിവേഗ സംവിധാനം വീണ്ടും നിർത്തി
text_fieldsവാഷിങ്ടൺ: എച്ച്.1ബി വിസ അതിവേഗത്തിൽ നൽകുന്ന സംവിധാനം യു.എസ് താൽക്കാലികമായി നിർത്തി. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച ഉത്തരവ് ഇറങ്ങിയത്. 2018 സെപ്തംബർ 10 വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് റിപ്പോർട്ട്. എന്നാൽ, അമേരിക്കയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയവർക്ക് ഇക്കാര്യത്തിൽ ഇളവ് ഭരണകൂടം നൽകിയിട്ടുണ്ട്.
അതേ സമയം, എച്ച്.1ബി വിസക്കായുള്ള പുതിയ അപേക്ഷകൾ ഏപ്രിൽ 2 മുതൽ സ്വീകരിക്കുമെന്നും യു.എസ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. താൽക്കാലികമായി വിസ സേവനങ്ങൾ നിർത്തിവെക്കുന്നതിലുടെ കൂടുതൽ കാര്യക്ഷമായി പ്രവർത്തിക്കാമെന്നാണ് അമേരിക്കൻ ഭരണകൂടത്തിെൻറ പ്രതീക്ഷ.
യു.എസിൽ ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് എച്ച്-1ബി വിസ നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യൻ െഎ.ടി മേഖല ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് എച്ച്.1ബി വിസയേയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.