എച്ച്1 ബി വിസ അപേക്ഷകൾ കൂട്ടത്തോടെ തള്ളി; ഇന്ത്യക്ക് തിരിച്ചടി
text_fieldsവാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിെൻറ കുടിയേറ്റവിരുദ്ധ നയം ഇന്ത്യൻ ഐ.ടി കമ്പനികളുടെ എച്ച്1 ബി വിസ അപേക്ഷകളെയും ബാധിച്ചതായി റിപ്പോർട്ട്. ചരിത്രത്തിലാദ്യമായി ഏറ്റവും ക ൂടുതൽ എച്ച്1 ബി വിസ അപേക്ഷകൾ തള്ളിയത് ട്രംപ് ഭരണകാലത്താണെന്നും റിപ്പോർട്ടിൽ പറ യുന്നു. നിരസിക്കുന്ന വിസകളുടെ എണ്ണം 2015ൽ നാലുശതമാനമായിരുന്നത് 2019 ആയപ്പോഴേക്കും 24 ശതമാനമായി വർധിച്ചു.
നാഷനൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസിയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. യു.എസ് കമ്പനികളിൽ ഉയർന്ന യോഗ്യതയുള്ള വിദേശപൗരന്മാർക്ക് തൊഴിലെടുക്കാൻ അനുമതി നൽകുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച്1 ബി. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് ഐ.ടി വിദഗ്ധരാണ് ഓരോ വർഷവും ഈ വിസയിൽ യു.എസിലെത്തുന്നത്.
2015ൽ ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, ഇൻറൽ, ആമസോൺ കമ്പനികൾക്ക് എച്ച്1 ബി വിസ പ്രകാരമുള്ള തൊഴിൽ അപേക്ഷകൾ ഒരു ശതമാനമാണ് നിരസിച്ചത്. 2019 ആയപ്പോഴേക്കും നിരസിച്ച വിസകളുടെ നിരക്ക് ഏഴു ശതമാനം വരെയായി. ടെക് മഹീന്ദ്ര കമ്പനിയിൽ ഈ നിരക്കിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്. 2015ൽ നാലു ശതമാനം അപേക്ഷകൾ നിരസിച്ചപ്പോൾ 2019 ആയപ്പോഴേക്ക് 41 ശതമാനമായി വർധിച്ചു.
ടാറ്റ കൺസൽട്ടൻസിയുടെ 34 ശതമാനം അപേക്ഷകളാണ് നിരസിച്ചത്; വിപ്രോയിലും ഇൻഫോസിസിലും യഥാക്രമം 53, 45 ശതമാനം എന്ന നിരക്കിലും. ഇന്ത്യയിലെ 12 കമ്പനികൾ യു.എസിലേക്ക് ഐ.ടി വിദഗ്ധരെ അയക്കുന്നുണ്ട്. മൂന്നുവർഷമാണ് വിസയുടെ കാലാവധി. ഇതു മൂന്നുവർഷത്തേക്കു കൂടി നീട്ടിക്കിട്ടും. പ്രതിവർഷം 45000 ഇന്ത്യൻ ഐ.ടി തൊഴിലാളികൾ ഈ വിസ വഴി യു.എസിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.