എച്ച് വൺ ബി വിസയുള്ളവരുടെ ശമ്പള വർധനക്ക് ശിപാർശ
text_fieldsവാഷിങ്ടൺ: യു.എസിൽ എച്ച് വൺ ബി വിസയുള്ളവരുടെ അടിസ്ഥാന ശമ്പള വർധന ശിപാർശ ചെയ്യുന്ന ബിൽ കോൺഗ്രഷനൽ കമ്മിറ്റി പാസാക്കി. യു.എസിലേക്കുള്ള ഇന്ത്യൻ െഎ.ടി കമ്പനികളുടെ വിസ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. ശമ്പളം 60,0000 ഡോളറിൽനിന്ന് 90,000 ഡോളറായി ഉയർത്താനാണ് തീരുമാനിച്ചത്. അതോടൊപ്പം തൊഴിൽ വിസ രംഗത്തെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു.
ഇൗ നിർദേശങ്ങളടങ്ങിയ ബിൽ കോൺഗ്രഷനൽ കമ്മിറ്റിക്കു മുമ്പാകെ വെക്കുകയായിരുന്നു. ചർച്ചക്കുശേഷം കമ്മിറ്റി ബിൽ പാസാക്കി. കൂടുതൽ നടപടികൾക്കായി കോൺഗ്രസിൽ വെക്കും. അതിനുശേഷം പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെക്കുന്നതോടെ ബിൽ നിയമമാകും. അതേസമയം, കുടിയേറ്റ സംബന്ധമായ വിഷയങ്ങളിൽ ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾ തമ്മിലുള്ള അഭിപ്രായ ഭിന്നത ബിൽ നിയമമാക്കുന്നതിന് തടസ്സം സൃഷ്ടിച്ചേക്കും. അമേരിക്കൻ തൊഴിലാളികളെ മാറ്റി പകരം എച്ച് വൺ ബി വിസയുള്ളവരെ നിയമിക്കുന്നതിനെ ബിൽ എതിർക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.