എച്ച്-1 ബി വിസ: നിർദേശം വൈറ്റ്ഹൗസിൽ
text_fieldsവാഷിങ്ടൺ: എച്ച്-1 ബി വിസയിൽ സമഗ്ര പരിഷ്കരണത്തിന് ശിപാർശ ചെയ്യുന്നതടക്കമുള്ള നിർദ േശങ്ങൾ യു.എസ് ആഭ്യന്തര സുരക്ഷ വകുപ്പ് വൈറ്റ്ഹൗസിനു കൈമാറി. എച്ച്-1 ബി വിസയിൽ ജോലിചെയ്യുന്നവരുടെ പങ്കാളികൾക്കും യു.എസിലെ തൊഴിലെടുക്കാമെന്ന നിയമത്തിലാണ് ട്രംപ് ഭരണകൂടം മാറ്റംവരുത്താനൊരുങ്ങുന്നത്.
ഇൗ വിസയിൽ ജോലിചെയ്യുന്നവരുടെ 90,000ത്തോളം പങ്കാളികളെ ബാധിക്കുന്നതാണ് പരിഷ്കരണം. ഇവരിൽ കൂടുതലും ഇന്ത്യക്കാരാണ്. ഇന്ത്യൻ വംശജയായ യു.എസ് സെനറ്റർ കമല ഹാരിസിെൻറയും സിലിക്കൺ വാലിയിലെ കമ്പനികളുടെയും പ്രതിഷേധം മറികടന്നാണ് ട്രംപ് ഭരണകൂടം വിസ പരിഷ്കരണത്തിനൊരുങ്ങുന്നത്.
വിസ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനെതിരെ യു.എസ് കോടതികളിൽ അപ്പീലുകൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.