എച്ച്വൺ ബി ഉൾപ്പെടെയുള്ള വിസകൾ തൽകാലം നിർത്താൻ യു.എസ്
text_fields
വാഷിങ്ടൺ: ഇന്ത്യയിൽ നിന്നടക്കമുള്ള ഉയർന്ന തൊഴിൽ വിദഗ്ധരുടെ സ്വപ്നമായ എച്ച്വൺ ബി വിസ ഉൾപ്പെടെയുള്ള തൊഴിലധിഷ്ടിത, വിദ്യാർഥി വിസകൾ നിർത്തലാക്കാൻ യു.എസ് നീക്കമെന്ന് റിപ്പോർട്ട്. കോവിഡിനെ തുടർന്നുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിെൻറ ഭാഗമായാണിതെന്നാണ് കരുതുന്നത്.
തൊഴിലില്ലായ്മ നിരക്ക് സാധാരണ നിലയിലാകുന്നതു വരെയോ ഒരു വർഷത്തേക്കോ എച്ച്വൺ ബി വിസകൾ നിർത്തിവെക്കണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർമാർ ട്രംപിനോട്
യു.എസ് പൗരൻമാരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 60 ദിവസത്തേക്ക് പുതിയ കുടിയേറ്റക്കാരെ താൽകാലികമായി വിലക്കുന്ന ഉത്തരവിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു.
നിലവിൽ അഞ്ചു ലക്ഷത്തോളം ഉയർന്ന ബിരുദമുള്ളവർ എച്ച്വൺ ബി വിസയിൽ യു.എസിൽ ജോലി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.