എച്ച് വൺ ബി വിസ; പങ്കാളികൾക്ക് തൊഴിൽ അനുമതി ആവശ്യപ്പെട്ട് 130 കോൺഗ്രസ് അംഗങ്ങൾ
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ എച്ച് വൺ ബി വിസക്കാരുടെ പങ്കാളികൾക്ക് തൊഴിൽ അനുമതി നൽകണമെന്നാവശ്യപ്പെട്ട് 130 കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി. ആയിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്ന വിഷയത്തിൽ ഇന്ത്യൻ വംശജയായ അംഗം പ്രമീള ജയപാലിെൻറ നേതൃത്വത്തിലാണ് കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയത്. ഇവർ ഒപ്പിട്ട കത്ത് ഹോംലാൻഡ് സുരക്ഷ സെക്രട്ടറി ക്രിസ്ജൻ നീൽസണിന് കൈമാറി.
ഇന്ത്യൻ െഎ.ടി പ്രഫഷനലുകൾ അടക്കം ഏറെ പേർ എച്ച് വൺ ബി വിസക്കാരാണ്. ഇവരുടെ പങ്കാളികൾക്ക് രാജ്യത്ത് ജോലി ചെയ്യാവുന്ന എച്ച് ഫോർ വിസ ഇഷ്യു ചെയ്തിരുന്നു. എന്നാൽ, ഇത് ട്രംപ് ഭരണകൂടം റദ്ദാക്കുകയായിരുന്നു. ഇതോടെ നിരവധി ഇന്ത്യക്കാരടക്കം 70,000ത്തോളം പേരുടെ തൊഴിൽ അനുമതി റദ്ദാക്കപ്പെടുന്ന അവസ്ഥയാണ്.
എച്ച് ഫോർ വിസക്കാർ രാജ്യത്തിെൻറ സമ്പദ്, തൊഴിൽ രംഗങ്ങളെ ശക്തമാക്കുക മാത്രമേ ചെയ്യൂവെന്നും വർഷങ്ങളായി രാജ്യത്ത് താമസിച്ച് ജോലി ചെയ്യുന്ന ഇവർക്കെതിരെ പൊടുന്നനെ ഇങ്ങനെയൊരു നടപടി സ്വീകരിക്കരുതെന്നും കോൺഗ്രസ് അംഗങ്ങൾ നൽകിയ കത്തിൽ പറഞ്ഞു. എച്ച് വൺ ബി വിസക്കാരുടെ പങ്കാളികളായ എച്ച് ഫോർ വിസക്കാർക്ക് രാജ്യത്ത് തുടരാനും ജോലി ചെയ്യാനുമാവശ്യമായ അനുമതി നൽകണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നതായും കത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.