Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎച്ച്​ 1 ബി വിസ:...

എച്ച്​ 1 ബി വിസ: ഇലക്ട്രോണിക്​ രജിസ്​ട്രേഷൻ ഏപ്രിൽ ഒന്നുമുതൽ

text_fields
bookmark_border
എച്ച്​ 1 ബി വിസ: ഇലക്ട്രോണിക്​ രജിസ്​ട്രേഷൻ ഏപ്രിൽ ഒന്നുമുതൽ
cancel

വാഷിങ്​ടൺ: ഇന്ത്യയിൽനിന്നുള്ള ഐ.ടി പ്രഫഷനലുകൾക്ക്​ അടക്കം ഏറെ ഗുണകരമായ എച്ച്​ 1 ബി വിസക്കുള്ള ഇലക്​ട്രോണിക്​ രജിസ്​ട്രേഷൻ നടപടികൾ അമേരിക്ക പൂർത്തിയാക്കി. ഇന്ത്യൻ ​പ്രഫഷനലുകൾ അടക്കമുള്ളവരിൽനിന്ന്​ തൊഴിൽ വിസ അപേക്ഷകൾ 2020 ഏപ്രിൽ ഒന്നു​ മുതൽ സ്വീകരിക്കുമെന്ന്​ അമേരിക്കൻ എമിഗ്രേഷൻ ഏജൻസി വ്യക്​തമാക്കി. സാ​ങ്കേതിക- സൈദ്ധാന്തിക മേഖലകളിൽ ​ൈവദഗ്​ധ്യമുള്ള വിദേശികളെ അമേരിക്കൻ കമ്പനികളിൽ തൊഴിൽ ചെയ്യാൻ അനുവദിക്കുന്ന നോൺ എമിഗ്രൻറ്​ വിസയാണ്​ എച്ച്​ 1 ബി വിസ. ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളിൽനിന്ന്​ ഓരോ വർഷവും പതിനായിരക്കണക്കിന്​ പേരെയാണ്​ അമേരിക്കൻ സാ​ങ്കേതിക സ്ഥാപനങ്ങൾ ഇത്തരത്തിൽ റിക്രൂട്ട്​ ചെയ്യാറുള്ളത്​.

2021 സാമ്പത്തിക വർഷത്തേക്ക്​ വിദേശ ജോലിക്കാർക്കായി അമേരിക്കൻ കമ്പനികൾക്ക്​ ഓൺലൈൻ രജിസ്​റ്റർ ചെയ്യാമെന്ന്​ അമേരിക്കൻ താമസ- കുടിയേറ്റ വകുപ്പ്​ അറിയിച്ചു. 10​ ഡോളറാണ്​ ​ഫീസ്​. ഇലക്​ട്രോണിക്​ രജിസ്​ട്രേഷനിലൂടെ ​കമ്പനികൾക്ക്​ സമയ നഷ്​ടം ഒഴിവാക്കാനും ചെലവ്​ കുറക്കാനും സഹായിക്കുമെന്നും ഫെഡറൽ ഏജൻസി വ്യക്​തമാക്കി. 2020 മാർച്ച്​ ഒന്ന്​ മുതൽ 20 വരെ ആദ്യഘട്ട രജിസ്​ട്രേഷൻ നടക്കും.

വാണിജ്യ- വ്യവസായ പ്രതിനിധികളെ പ​ങ്കെടുപ്പിച്ച്​ ഇലക്​ട്രോണിക്​ രജിസ്​ട്രേഷ​​െൻറ പരീക്ഷണം നടത്തിയിരുന്നുവെന്നും ഇത്​ വിജയകരമായിരുന്നുവെന്നും അമേരിക്കൻ താമസ- കുടിയേറ്റ വകുപ്പ്​ ഡെപ്യൂട്ടി ഡയറക്​ടർ മാർക്ക്​ കൊമാൻസ്​ പറഞ്ഞു. പേപ്പറിൽനിന്ന്​ ഓൺലൈനിലേക്കുള്ള മാറ്റം ആധുനികീകരണത്തിനൊപ്പം ചെലവും കുറക്കാൻ ഉതകുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും 65,000 പേർക്കാണ്​ അമേരിക്ക എച്ച്​ 1 ബി വിസ അനുവദിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usaworld newsH1B VisaIT professionalsElectronic Registration
News Summary - H1B Visa - US - World news
Next Story