യു.എസില്‍ പൗരാവകാശ വിഭാഗം മേധാവിയായി ഇന്ത്യക്കാരിയും പരിഗണനയില്‍
text_fieldsവാഷിങ്ടണ്‍: അമേരിക്കന്‍ നീതിന്യായ വകുപ്പിന്‍െറ പൗരാവകാശ വിഭാഗം മേധാവി സ്ഥാനത്തേക്ക് പ്രമുഖ സിഖ് വനിത അഭിഭാഷകയും പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ളിക്കന്‍ നേതാവ് ഹര്‍മീത് ദില്ളോണാ(48)ണ് പൗരാവകാശ വിഭാഗം മേധാവി സ്ഥാനത്തേക്ക് പരിഗണനയിലുള്ള ഇന്ത്യന്‍ വംശജ. അറ്റോണി ജനറല്‍ ജെഫ് സെഷന്‍സുമായി ദില്ളോണിന്‍െറ അഭിമുഖം കഴിഞ്ഞ ആഴ്ച നടന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ചണ്ഡിഗഢിലാണ് ദില്ളോണ്‍ ജനിച്ചത്. പൗരാവകാശ വിഭാഗം മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മറ്റൊരു ഇന്ത്യന്‍ വംശജയായ വനിത ഗുപ്തയുടെ സ്ഥാനത്തേക്കാവും ദില്ളോണ്‍ നിയമിതയാവുക.
കഴിഞ്ഞ രണ്ടാഴ്ചയായി യു.എസില്‍ ഇന്ത്യന്‍ വംശജര്‍ക്കുനേരെ നടന്ന വംശീയ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ദില്ളോണിന്‍െറ പേര് ഉയര്‍ന്നുവന്നത്. ദില്ളോണും വംശീയാക്രമണവും വിവേചനവും വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇവരുടെ മുന്‍ ഭര്‍ത്താവിനെ 1995ല്‍ ന്യൂയോര്‍ക്കിലെ ബസില്‍വെച്ച് ‘എന്‍െറ വഴിയില്‍നിന്ന് മാറി പോകൂ, നിങ്ങള്‍ ഹിന്ദുവാണ്’ എന്ന് ആക്രോശിച്ചുകൊണ്ട് ഒരാള്‍ വെടിവെച്ചിരുന്നു. 2013ല്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രചാരണത്തിനിടെ പാര്‍ട്ടി അംഗങ്ങളില്‍നിന്ന് ദില്ളോണിന് വംശീയാധിക്ഷേപം നേരിടേണ്ടി വന്നു. കഴിഞ്ഞ ജൂലൈയില്‍ റിപ്പബ്ളിക്കന്‍ ദേശീയ കമ്മിറ്റി അംഗമായി ദില്ളോണിനെ തെരഞ്ഞെടുത്തിരുന്നു. കാലിഫോര്‍ണിയ റിപ്പബ്ളിക്കന്‍ പാര്‍ട്ടി വൈസ് ചെയര്‍മാനായും ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വനിതയാണ് ദില്ളോണ്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.