Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ ഇന്ത്യക്കാരൻ...

യു.എസിൽ ഇന്ത്യക്കാരൻ കുത്തേറ്റ്​ മരിച്ചു

text_fields
bookmark_border
യു.എസിൽ ഇന്ത്യക്കാരൻ കുത്തേറ്റ്​ മരിച്ചു
cancel

വാഷിങ്​ടൺ: സിഗരറ്റ്​ തർക്കവുമായി ബന്ധപ്പെട്ട്​ യു.എസിൽ ഇന്ത്യക്കാരൻ കുത്തേറ്റ്​ മരിച്ചു. പഞ്ചാബ്​ സ്വദേശിയായ ജഗ്​ജിത്​ സിങ്ങാണ് ​മരിച്ചത്​. കാലി​ഫോർണിയയിലെ മൊഡെസ്​റ്റോ സിറ്റിയിലായിരുന്നു കൊലപാതകം നടന്നത്​. 

ഒന്നര വർഷമായി യു.എസിലുള്ള​ ജഗ്​ജിത് ​സംഭവ സ്​ഥലത്ത്​ കട നടത്തുകയായിരുന്നു. രാത്രി 12 മണിയോടെ കടയിലെത്തി സിഗരറ്റ്​ ചോദിച്ചയാളോട് ​​െഎ.ഡി പ്രൂഫ്​ കാണിക്കാൻ ജഗ്​ജിത് ​ആവശ്യപ്പെട്ടു.

പരിശോധനയിൽ തിരിച്ചറിയൽ രേഖക്ക് ​കൃത്യതയില്ലെന്നും യഥാർഥ രേഖ നൽകാനും ഇദ്ദേഹം പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും  അക്രമി കത്തിയെടുത്ത്​ ജഗ്​ജിതിനെ കുത്തുകയായിരുന്നുവെന്നാണ് ​കൊല്ലപ്പെട്ടയാളുടെ ബന്ധു നൽകുന്ന വിവരം. ഗുരുതരമായി പരിക്കേറ്റ നിലയിൽ ​ആശുപത്രിയിലെത്തിച്ച ജഗ്​ജിത്​സിങ് ​ആറു മണിക്കൂറിന് ​ശേഷം മരിക്കുകയായിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us
News Summary - Hate crime’: Punjabi man murdered in US
Next Story