ഹെതർ ന്യൂയെർട്ട് യു.എന്നിലെ യു.എസ് അംബാസഡർ
text_fieldsവാഷിങ്ടൺ: അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് വക്താവ് ഹെതർ ന്യൂയെർട്ട് െഎക്യരാഷ്ട്ര സഭയിലെ യു.എസിെൻറ നയതന്ത്ര പ്രതിനിധിയായേക്കും. ഹെതർ ന്യൂയെർട്ടിനെ പുതിയ പദവിയിലേക്ക് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നതായി മുതിർന്ന വൈറ്റ് ഹൗസ് ഉഗ്യോഗസ്ഥൻ എ.ബി.സി ന്യൂസിനെ അറിയിച്ചു.
ട്രംപിന്‍റെ തീരുമാനം അംഗീകരിച്ചാൽ യു.എൻ നയതന്ത്ര പ്രതിനിധിയായിരുന്ന നിക്കി ഹാലിയുടെ പിൻഗാമിയാകും ഹെതർ ന്യൂയെർട്ട്. ട്രംപുമായി രണ്ടു തവണ ന്യൂയെർട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. സെനറ്റിന്‍റെ അംഗീകാരം ലഭിച്ചാലേ സ്ഥാനപതി സ്ഥാനത്തേക്ക് ന്യൂയെർട്ടിനെ നിയമിക്കാൻ സാധിക്കൂ.
എ.ബി.സി ന്യൂസിലെ മാധ്യമപ്രവർത്തനത്തിന് ശേഷം 2017 ഏപ്രിലിലാണ് ന്യൂയെർട്ട് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് വക്താവായി ചുമതയേറ്റത്. ഫോക്സ് ന്യൂസ് മുൻ അവതാരകയായിരുന്നു. റെക്സ് ടില്ലേഴ്സനെ പുറത്താക്കിയതിന് പിന്നാലെ ന്യൂയെർട്ടിനെ പബ്ലിക് ഡിപ്ലോമസി ആൻഡ് പബ്ലിക് അഫേഴ്സ് ആക്ടിങ് സെക്രട്ടറിയായി സ്ഥാനകയറ്റം നൽകി.
പ്രസിഡന്‍റ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് യു.എന്നിലെ യു.എസ് നയതന്ത്ര പ്രതിനിധിയായിരുന്ന നിക്കി ഹാലി രാജിവെച്ചത്. ഇന്ത്യൻ വംശജയായ നിക്കി 2017 ജനുവരിയിലാണ് അംബാസഡറായി നാമനിർദേശം ചെയ്തത്. സൗത്ത് കരോലൈന ഗവർണറായിരുന്ന നിക്കി 2014ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നേരത്തേ ട്രംപിെൻറ കടുത്ത വിമർശകയായിരുന്ന അവർ പിന്നീട് വക്താവായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.