ഹീതർ നുവേർട് യു.എന്നിലെ അംബാസഡറാകാനില്ല
text_fieldsവാഷിങ്ടൺ: യു.എന്നിലെ അംബാസഡർ സ്ഥാനത്തേക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്ത ഹീതർ നുവേർട് പിന്മാറി. കുടുംബത്തിെൻറ താൽപര്യമനുസരിച്ചാണ് സ്ഥാനാർഥിത്വം പിൻവലിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവും ഫോക്സ് ന്യൂസ് മുൻ അവതാരകയുമായിരുന്ന നുവേർട് പറഞ്ഞു.
ഡിസംബറിലാണ് യു.എന്നിലെ അംബാസഡർ സ്ഥാനത്തേക്ക് ട്രംപ് നുവേർടിെൻറ പേര് നിർദേശിച്ചത്. നിക്കി ഹാലി രാജിവെച്ചതിനെ തുടർന്നായിരുന്നു അത്. അന്നുതൊട്ട് തീരുമാനമെടുക്കാനാവാതെ കഷ്ടപ്പെടുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.