ചൈനയിലെയും ഇന്ത്യയിലെയും മലിനീകരണം ഞെട്ടിച്ചു –യു.എസ് ബഹിരാകാശ യാത്രികന്‍
text_fieldsവാഷിങ്ടണ്‍: ചൈനയിലെയും ഇന്ത്യയിലെയും മലിനീകരണത്തിന്‍െറ തോത് ഞെട്ടിക്കുന്നതാണെന്ന് ഒരു വര്‍ഷം ബഹിരാകാശത്ത് താമസം പൂര്‍ത്തിയാക്കിയ ആദ്യ ബഹിരാകാശ യാത്രികന്‍ സ്കോട്ട് കെല്ലി. വെള്ളിയാഴ്ച വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍ യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമയോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അമേരിക്കന്‍ വംശജനായ സ്കോട്ട് ആശങ്ക പങ്കുവെച്ചത്.
2015ലെ വേനലില്‍ ബഹിരാകാശത്തുനിന്ന് ചൈനയുടെ കിഴക്കുഭാഗം തനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞെന്നും അതിന് മുമ്പൊരിക്കലും അങ്ങനെ കാണാന്‍ സാധിച്ചിരുന്നില്ളെന്നും സ്കോട്ട് പറഞ്ഞു.
ഒരു മില്യണില്‍ കൂടുതല്‍ ജനസംഖ്യയുള്ള 200 നഗരങ്ങള്‍ ചൈനയുടെ കിഴക്കു പ്രദേശത്തുണ്ട്. ദേശീയ അവധി ദിനത്തിന്‍െറ ഭാഗമായി ചൈന സര്‍ക്കാര്‍ അന്ന് പല കല്‍ക്കരി ഉല്‍പാദനകേന്ദ്രങ്ങളും അടച്ചിട്ടതായും രാജ്യത്തിന്‍െറ കിഴക്കുഭാഗത്ത് കാറുകള്‍ ഓടുന്നത് തടഞ്ഞതായുമുള്ള വാര്‍ത്ത അറിഞ്ഞപ്പോഴാണ് ആകാശം ആ ദിവസം പൂര്‍ണമായി വ്യക്തമായതിന്‍െറ കാരണം മനസ്സിലായത്. ഇത് സൂചിപ്പിക്കുന്നത് നമ്മള്‍ പ്രകൃതിക്കുമേല്‍ എത്ര വിപരീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും എത്ര വേഗത്തില്‍ പ്രകൃതിക്ക് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നുമാണെന്ന് സ്കോട്ട് കൂട്ടിച്ചേര്‍ത്തു. സ്കോട്ടിനെ അഭിനന്ദിക്കുകയും ദീര്‍ഘകാലം മനുഷ്യനെ ബഹിരാകാശത്ത് നിര്‍ത്താവുന്ന വിമാനത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും ഒബാമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.