യു.എസിൽ ഹിജാബ് ധരിച്ച വിദ്യാർഥിനിക്ക് ബാസ്കറ്റ്ബാൾ കളിക്ക് വിലക്ക്
text_fieldsവാഷിങ്ടൺ: യു.എസിൽ 16കാരിയെ ഹിജാബ് ധരിച്ചതിന് ബാസ്കറ്റ്ബാൾ മത്സരത്തിൽനിന്ന് ഒഴിവാക്കി. േമരിലാൻഡിലെ വാട്കിൻസ് മിൽ ഹൈസ്കൂൾ വിദ്യാർഥിനിയായ ജീനാൻ ഹയാസിയെയാണ് റീജനൽ ഹൈസ്കൂൾ ചാമ്പ്യൻഷിപ് മത്സരത്തിൽനിന്ന് വിലക്കിയത്.
ഇൗ സീസണിലെ 24 മത്സരങ്ങൾ കളിച്ചതിനുശേഷമാണ് അവസാന മത്സരത്തിന് വിലക്കേർപ്പെടുത്തിയത്. ശിരോവസ്ത്രം ധരിച്ചതിനാൽ ഇൗ മാസം മൂന്നിന് നടന്ന മത്സരത്തിൽ പെങ്കടുക്കാൻ സാധിക്കില്ലെന്ന് ഹയാസിെൻറ പരിശീലകരോട് അധികൃതർ അറിയിക്കുകയായിരുന്നു.
ഇത്തരം നിയമമുള്ളതായി നേരത്തേ അറിയിച്ചിരുന്നില്ലെന്ന് ഹയാസിെൻറ പരിശീലക ഡോണീറ്റ ആഡംസ് ആരോപിച്ചു. സംഭവം വിവേചനമാണെന്ന് ഹയാസ് അഭിപ്രായപ്പെട്ടു. എന്നാൽ, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെടുത്തതെന്നാണ് സ്കൂൾ അത്ലറ്റിക് അസോസിയേഷെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.