തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു– ഹിലരി
text_fields
വാഷിങ്ടൺ: 2016 യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനോടേറ്റ തോൽവിയുടെ ഉത്തരവാദിത്തം സ്വയമേറ്റെടുത്ത് ഹിലരി ക്ലിൻറൻ. ന്യൂയോർക്കിൽ ‘വിമൻ ഫോർ വിമൻ’ എന്ന പേരിൽ നടന്ന പരിപാടിക്കിടെയാണ് ക്ലിൻറൻ വീഴ്ചകൾ തുറന്നുപറഞ്ഞത്.
യു.എസ് തെരഞ്ഞെടുപ്പിൽ റഷ്യ നടത്തിയ ഇടപെടലിനെ ക്ലിൻറൻ കുറ്റപ്പെടുത്തുകയും ചെയ്തു. ഇമെയിൽ അന്വേഷണത്തിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എഫ്.ബി.െഎ ഡയറക്ടർ ജയിംസ് കോമി വിവരം പുറത്തുവിട്ടതും തിരിച്ചടിയായി. ഇക്കാര്യങ്ങളാണ് തെരഞ്ഞെടുപ്പിൽ പിന്തള്ളപ്പെടാനിടയാക്കിയത്. അല്ലാത്തപക്ഷം വിജയം പ്രതീക്ഷിച്ചിരുന്നെന്നും ഹിലരി പറഞ്ഞു. എങ്കിലും ഒക്ടോബർ 28ന് ജയിംസ് കോമിയുടെ കത്ത് പുറത്തുവരുന്നതുവരെ വിജയത്തിെൻറ പാതയിലായിരുന്നു. റഷ്യൻ ഹാക്കർമാരുടെ പ്രവൃത്തിയും തനിക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നവരെ സമ്മർദത്തിലാക്കിയതായും അവർ പറഞ്ഞു.
സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് ക്ലിൻറൻ ഒൗദ്യോഗികാവശ്യങ്ങൾക്കായി സ്വകാര്യ ഇ-മെയിൽ ഉപയോഗിച്ചതു സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പിനു 11 ദിവസം മുമ്പായിരുന്നു പുറത്തുവിട്ടത്. തോൽവിയുടെ യഥാർഥ കാരണം തെരഞ്ഞെടുപ്പിനുമുമ്പുള്ള 10 ദിവസങ്ങളിലുണ്ടായ സംഭവങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീവിരുദ്ധതയും തോൽവിയുടെ പ്രധാന കാരണമായിരുന്നു. എങ്കിലും എതിരാളിയേക്കാളും 30ലക്ഷത്തിലധികം വോട്ടുകൾ നേടിയിരുന്നതായും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.