പരാജയത്തില്‍ എഫ്.ബി.ഐ മേധാവിയെ പഴിചാരി ഹിലരി
text_fieldsവാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനോട് പരാജയപ്പെടാന്‍ കാരണം എഫ്.ബി.ഐ മേധാവി ജയിംസ് കോമിയാണെന്ന് ഹിലരി ക്ളിന്‍റന്‍ ആരോപിച്ചു. ജനകീയ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇ-മെയില്‍ കേസില്‍ കോമി പുനരന്വേഷണം പ്രഖ്യാപിച്ചതാണ് എല്ലാം തകിടംമറിച്ചത്. പരാജയപ്പെട്ടതിനു പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ടാകാം.
എന്നാല്‍, കോമിയുടെ നീക്കം ജനങ്ങളില്‍ സംശയം ജനിപ്പിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നുവെന്ന് കണ്ടത്തെിയെങ്കിലും ജനം വിശ്വസിച്ചില്ളെന്നും ഹിലരി ചൂണ്ടിക്കാട്ടി. കേസില്‍ പുനരന്വേഷണം പ്രഖ്യാപിക്കുന്നതുവരെ ഡെമോക്രാറ്റിക് പാര്‍ട്ടിയായിരുന്നു മുന്നില്‍. കോമിയുടെ ഇടപെടലാണ് നിര്‍ണായകമായത്.
ജനകീയ വോട്ടുകളില്‍ മുന്നിലത്തെിയെങ്കിലും ഇലക്ടറല്‍ വോട്ടുകളില്‍ ട്രംപ് ആധിപത്യം നേടി. കഴിഞ്ഞയാഴ്ച വരെ വിജയം ഞങ്ങള്‍ക്കായിരുന്നുവെന്നും അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റാവുമെന്ന് ലോകം പ്രതീക്ഷിച്ചിരുന്ന ഹിലരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.