സിറിയയിലെ രാസായുധ പ്രയോഗം: എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുന്നത്- ട്രംപ്
text_fieldsവാഷിങ്ടൺ: സിറിയയിലെ രാസായുധ പ്രയോഗത്തിൽ രൂക്ഷമായ പ്രതികരണങ്ങളുമായി അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ്. സിറിയയിലെ രാസയുധ പ്രയോഗം സാധരാണക്കാരായ ജനങ്ങെളയും കുട്ടികളെയും കൊന്നൊടുക്കി. ഇത് എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു.
രാസായുധ പ്രയോഗം ഏല്ലാ നിയന്ത്രണങ്ങളെയും ലംഘിക്കുന്നതാണ് . സിറിയയിൽ കാര്യങ്ങൾ ചുവന്ന വരയിലാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. സിറയയിലെ പ്രശ്നത്തിന് പരിഹാരം നിർദ്ദേശിക്കാൻ ട്രംപ് ഭരണകൂടത്തിന് ഇനിയും സാധിച്ചിട്ടില്ല. മുൻ പ്രസിഡൻറ് ബറാക് ഒബാമയെ വിമർശിക്കുന്നതിനപ്പുറം ഒന്നും ചെയ്യാൻ ട്രംപ് തയാറയിട്ടില്ല.
സിറിയൻ പ്രശ്നത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സൂചനയാണ് അമേരിക്ക നൽകുന്നത്. സിറിയിലെ കാര്യങ്ങൾ ഇനിയും മോശമാകാൻ അനുവദിക്കില്ലെന്ന് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. ജോർദാൻ രാജാവിനെ സന്ദർശിച്ചതിന് ശേഷമാണ് ട്രംപ് പ്രതികരണം നടത്തിയത്. സിറിയൻ വിഷയത്തിൽ വ്യക്തമായ നയമാറ്റത്തിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. എന്നാൽ സിറിയൻ അഭയാർഥികളെ ഉൾക്കൊള്ളുന്നതിലടക്കം അമേരിക്കയുടെ പുതിയ നിലപാട് എന്താവുമെന്ന് ഇനിയും വ്യക്തമല്ല.
അതേസമയം, സിറിയൻ പ്രശ്നത്തിൽ യു.എൻ ഇടപെടൽ പരാജയപ്പെടുകയാണെങ്കിൽ അമേരിക്ക വിഷയത്തിൽ ഇടപെടുമെന്ന് അംബാസിഡർ നിക്കി ഹാലെ പറഞ്ഞു. സിറിയിലെ രാസായുധ പ്രയോഗത്തിൽ റഷ്യയും പ്രസിഡൻറ് അസദുമാണ് പ്രതികൂട്ടിൽ നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.