സയ്യിദ് സലാഹുദ്ദീനെ ആഗോള തീവ്രവാദിയായി യു.എസ് പ്രഖ്യാപിച്ചു
text_fieldsവാഷിങ്ടൺ: ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സയ്യിദ് സലാഹുദ്ദീനെ ആരോഗള തീവ്രവാദിയായി അേമരിക്ക പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ സന്ദർശിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ് പ്രഖ്യാപനം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറാണ് സലാഹുദ്ദീെന ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചത്. യു.എസ്ുമായി ബന്ധപ്പെട്ട് സലാഹുദ്ദീൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രഖ്യാപനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഇന്ത്യൻ നിലപാടിനുള്ള അംഗീകാരമാണെന്ന് വിേദശകാര്യ വാക്താവ് ഗോപാൽ ബഗ്‍ല പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ എന്നും എതിർത്തിരുന്നു. യു.എസും ഇന്ത്യയും ഭീകരവാദത്തിെൻറ ഭീഷണികൾ നേരിടുന്നവരാണ്. തീവ്രവാദത്തെ ഒരുമിച്ചുനിന്ന് എതിർക്കാൻ ഇരുരാജ്യങ്ങളും തയാറാണ്. തീവ്രവാദത്തിന് അതിരുകളില്ലെന്നാണു യു.എസിെൻറ നടപടിയിൽ വ്യക്തമായതെന്നും ഗോപാൽ ബഗ്‍ല പറഞ്ഞു. കശ്മീരിൽ നിരവധി ആക്രമണങ്ങൾ നടത്തി മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്ന തീവ്രവാദിനേതാവാണ് സയ്യിദ് സലാഹുദീൻ. പത്താൻകോട്ട് ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തമേറ്റെടുത്ത യുണൈറ്റഡ് ജിഹാദ് കൗൺസിൽ നേതാവു കൂടിയാണു സലാഹുദ്ദീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.