ട്രംപുമായി ഭിന്നത: യു.എസ് ആഭ്യന്തര സുരക്ഷ സെക്രട്ടറി രാജിവെച്ചു
text_fieldsവാഷിങ്ടൺ: മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമാണമുൾപ്പെടെ യു.എസ് പ്രസിഡൻറ് ഡേ ാണൾഡ് ട്രംപിെൻറ വിവാദ കുടിയേറ്റ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിയ ആഭ്യന്തര സുരക ്ഷ സെക്രട്ടറി കിസ്ജൻ നീൽസൺ രാജിവെച്ചു.
കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷ ൻ കമീഷണർ കെവിൻ മക്അൽനാൻ താൽക്കാലിക ചുമതല ഏറ്റെടുക്കും. മെക്സിക്കൻ അതിർത്തിയിൽ കുടിയേറ്റക്കാരെ വേർതിരിക്കുന്ന നിയമം നടപ്പാക്കിയതും കിസ്ജൻ ആയിരുന്നു. കുടിയേറ്റ നയങ്ങൾ കൂടുതൽ കടുപ്പിക്കാൻ ട്രംപ് തീരുമാനിച്ചതോടെയാണ് അവർ പദവിയൊഴിയാൻ തീരുമാനിച്ചത്. തെൻറ നയങ്ങളോട് കിസ്ജൻ കൂറുപുലർത്തുന്നില്ലെന്ന് ട്രംപ് പലപ്പോഴും ആരോപിച്ചിരുന്നു.
അടുത്തിടെ അനധികൃത കുടിയേറ്റക്കാരുടെ യു.എസിലേക്കുള്ള ഒഴുക്ക് വർധിച്ചതിനാൽ മെക്സിക്കൻ അതിർത്തി അനിശ്ചിതകാലത്തേക്ക് അടക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തു.
കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നതിനു കാരണം കിസ്ജൻ ആണെന്നുപറഞ്ഞ് മറ്റ് മന്ത്രിസഭാംഗങ്ങളുടെ മുന്നിൽവെച്ച് ട്രംപ് പരസ്യമായി അവഹേളിച്ചതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.