'ജോർജ് ഫ്ലോയിഡിന് അതൊരു മഹത്തായ ദിനം' വിവാദം ആളിക്കത്തിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യു.എസിൽ പ്രക്ഷോഭം കനക്കുന്നതിനിടെ സമരക്കാരെ പ്രകോപിപ്പിക്കുന്ന പ്രസ്താവനയുമായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ജോർജ് ഫ്ലോയിഡിനെ സംബന്ധിച്ച് അതൊരു മഹത്തായ ദിനമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.
"കഴിഞ്ഞ ആഴ്ച എന്താണ് സംഭവിച്ചതെന്ന് നാമെല്ലാം കണ്ടു. അതൊരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു." പൊലീസുകാരൻ കാൽമുട്ട് കൊണ്ടമർത്തി ജോർജ് ഫ്ലോയിഡിനെ വധിച്ച സംഭവം പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
"ജോർജ് ഫ്ലോയിഡ് താഴേക്ക് നോക്കി ഇപ്പോൾ പറയുന്നുണ്ടാകും. നമ്മുടെ രാജ്യത്തിന് വേണ്ടി സംഭവിച്ച മഹത്തായ കാര്യമാണത്. തുല്യതയുടെ കാര്യത്തിൽ ഇതൊരു മഹത്തായ ദിനം തന്നെയാണ്."
ഫ്ലോയിഡ് മരിച്ച് 11 ദിവസങ്ങൾക്ക് ശേഷം വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് നടത്തിയ ഈ പ്രസ്താവനയിലൂടെ അദ്ദേഹം ഉദ്ദേശിച്ചതെന്തെന്ന് വ്യക്തമല്ല. എന്തായാലും കറുത്ത വർഗക്കാർക്കെതിരെയുള്ള വംശീയ അതിക്രമങ്ങളെ ട്രംപ് ന്യായീകരിക്കുകയാണെന്ന വാദത്തിന് അടിവരയിടുന്നതായി ഈ പ്രസ്താവന.
യു.എസ് സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചുവരുെമന്ന റിപ്പോർട്ടുകൾ മാധ്യമങ്ങളെ അറിയിക്കാനാണ് ട്രംപ് വൈറ്റ് ഹൗസിൽ വാർത്താസമ്മേളനം നടത്തിയത്. തുടർന്ന് സാമ്പത്തിക രംഗത്തെക്കുറിച്ച് മാത്രമാണ് അദ്ദേഹം സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.