ടെക്സസ് ദുരന്തം: മരിച്ച കുടിയേറ്റക്കാരുടെ എണ്ണം 10 ആയി
text_fieldsഹ്യൂസ്റ്റൻ: അടച്ചുമൂടിയ ട്രക്കിനുള്ളിൽ യു.എസിലേക്ക് ഒളിച്ചുകടക്കവെ മരിച്ച കുടിയേറ്റക്കാരുടെ എണ്ണം 10 ആയി. സംഭവത്തിൽ ട്രക്ക് ഡ്രൈവർ ജയിംസ് ബ്രാഡ്ലി ജൂനിയറിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ടെക്സസിലെ സാൻ അേൻറാണിയോ എന്ന സ്ഥലത്താണ് ഞായറാഴ്ച ട്രക്കിൽ ശ്വാസംമുട്ടിനിൽകുന്ന രീതിയിൽ കുടിയേറ്റക്കാരെ കണ്ടെത്തിയത്. ഇവർ മെക്സികോയിൽനിന്ന് അനധികൃതമായി കുടിയേറാൻ ശ്രമിക്കുകയായിരുന്നതായാണ് കരുതുന്നത്. ഇവരിലൊരാൾ കുടിവെള്ളം അന്വേഷിച്ച് പുറത്തിറങ്ങിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. വെള്ളം നൽകിയ ആൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ട്രക്കിലുണ്ടായിരുന്ന എട്ടു പേർ സംഭവസ്ഥലത്തും രണ്ടു പേർ ആശുപത്രിയിലുമാണ് മരിച്ചത്. മറ്റുള്ളവർ ചികിത്സയിലാണ്.
മരിച്ചവരെല്ലാം 15നും 30നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. ട്രക്കിനുള്ളിൽ വായു കടക്കുന്ന ഒരു ചെറിയ തുള മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ മാറിമാറി നിന്നാണ് പലരും ജീവൻ നിലനിർത്തിയതെന്ന് രക്ഷപ്പെട്ട ഒരാൾ പിന്നീട് വെളിപ്പെടുത്തി. പലരും ഡ്രൈവറെ വിവരമറിയിക്കാനായി പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അവസാനം വാഹനം നിർത്തിയപ്പോഴേക്കും പലരും മരിച്ചതായും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.