എച്ച്-വൺ ബി വിസാ പരിഷ്കാരം നിർത്തിവെച്ചു; ഇന്ത്യക്കാർക്ക് ആശ്വാസം
text_fieldsവാഷിങ്ടൺ: ഇന്ത്യൻ ‘ടെക്കി’കൾക്ക് ആശ്വാസമായി എച്ച്1 ബി വിസ നിയമത്തിൽ തൽക്കാലം മാറ്റം വരുത്തില്ലെന്ന് യു.എസ് പ്രഖ്യാപനം. താൽക്കാലിക വിസയിൽ എത്തിയവർ രാജ്യം വിടേണ്ടിവരില്ലെന്നും യു.എസ് പൗരത്വ^ കുടിയേറ്റ സേവനവിഭാഗം അറിയിച്ചു.
എച്ച് 1 ബി വിസയിൽ എത്തിയവരെ തിരിച്ചയക്കുംവിധം പൗരത്വനിയമത്തിൽ മാറ്റം വരുത്താൻ ഉേദ്ദശ്യമില്ലെന്ന് കുടിയേറ്റ സേവന വിഭാഗം വക്താവ് ജൊനാഥൻ വിതിങ്ടണും പറഞ്ഞു. വിസ പുതുക്കില്ലെന്നും നിയമം കർശനമാക്കുമെന്നും ഇതോടെ ഏഴര ലക്ഷം ഇന്ത്യൻ െഎ.ടി ജീവനക്കാർക്ക് മടങ്ങേണ്ടിവരുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. യു.എസ് കമ്പനികളുമായി പുറംജോലി കരാറുള്ള ഇന്ത്യൻ കമ്പനികൾ അടച്ചുപൂേട്ടണ്ടിവരുമെന്നും ആശങ്കയുണ്ടായിരുന്നു.
വിസ കാലാവധി അവസാനിച്ചശേഷം ഗ്രീൻ കാർഡിന് അപേക്ഷിച്ച് കാത്തിരിക്കുന്നവർ രാജ്യം വിടേണ്ടിവരുംവിധം നിയന്ത്രണം കൊണ്ടുവരുമെന്നായിരുന്നു റിപ്പോർട്ട്. അടുത്തുതന്നെ കാലാവധി അവസാനിക്കുന്ന ഇന്ത്യക്കാരായ 10 ലക്ഷം എച്ച് 1 ബി വിസക്കാർ അമേരിക്കയിലുണ്ട്. ഉയർന്ന സാേങ്കതിക പരിജ്ഞാനം ആവശ്യമുള്ള തൊഴിലുകളിൽ വിദേശിയർക്ക് താൽക്കാലികമായി അനുവദിക്കുന്നതാണ് എച്ച് 1 ബി വിസ. 2016ൽ അനുവദിച്ച എച്ച് 1 ബി വിസയുടെ 77 ശതമാനവും നേടിയത് ഇന്ത്യക്കാരാണ്; 1,26,692 പേർ. ചൈനയാണ് രണ്ടാമത്; 21,657 പേർ. മൂന്നു വർഷമാണ് കാലാവധി.
ഇത് മൂന്നുവർഷംകൂടി നീട്ടിക്കിട്ടും. ഇതിനുശേഷം അമേരിക്കൻ പൗരത്വമായ ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവർക്ക് അത് ലഭിക്കുന്നതുവരെ അമേരിക്കയിൽ തുടരാം. യു.എസിലെ ജോലികളിൽ സ്വദേശികൾക്ക് മുൻഗണന നൽകണമെന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നയത്തിെൻറ ഭാഗമായാണ് വിസ നയത്തിൽ മാറ്റം നിർദേശിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.