ഹാർവെ; ടെക്സസിൽ അഞ്ചു മരണം; 14 പേർക്ക് പരിക്ക്
text_fieldsവാഷിങ്ടൺ: യു.എസിൽ ഹാർെവ നാശം തുടരുന്നു. ചുഴലിക്കാറ്റ് കനത്തനാശം വിതച്ച ടെക്സസിൽ അഞ്ചുപേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റതായും
റിപ്പോർട്ടുണ്ട്. കനത്ത മഴ തുടരുകയാണ്. ഹ്യൂസ്റ്റനിൽ പ്രളയത്തിൽ കുടുങ്ങിയ ആയിരം പേരെ രക്ഷപ്പെടുത്തി. നഗരം വെള്ളപ്പൊക്കത്തിെൻറ കെടുതിയിലാണെന്ന് ഗവർണർ ഗ്രെഗ് അബോട്ട് അറി
യിച്ചു. 24മണിക്കൂറിനിടെ 61.2 സെ.മീ മഴയാണ് പെയ്തത്. ഹ്യൂസ്റ്റനിൽ ശനിയാഴ്ച രാത്രി കനത്തമഴയിൽ കാറോടിച്ച സ്ത്രീയാണ് മരിച്ചത്. ആർകൻസോയിലും ഒരാൾ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.
ടെക്സസിലെ നിരവധി കൗണ്ടികളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.13 വർഷത്തിനിടെ ആദ്യമായാണ് യു.എസിൽ ചുഴലിക്കാറ്റ് നാശംവിതക്കുന്നത്.ദുരന്തസാധ്യത കണക്കിലെടുത്ത് ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. മഴ ശമിക്കാത്തതിനാൽ കോർപസ് ക്രിസ്റ്റി, ഹ്യൂസ്റ്റൺ മേഖലയിലെ ജനം ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.