Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2017 4:00 AM IST Updated On
date_range 10 Sept 2017 4:00 AM ISTഇർമ ചുഴലിക്കാറ്റ് അമേരിക്കയിൽ; േഫ്ലാറിഡയിൽ 56 ലക്ഷം പേരെ ഒഴിപ്പിച്ചു
text_fieldsbookmark_border
വാഷിങ്ടൺ: അതിവിനാശകാരിയായ ഇർമ ചുഴലിക്കാറ്റ് കരീബിയൻ ദ്വീപരാഷ്ട്രങ്ങൾ കടന്ന് അമേരിക്കൻ തീരത്തേക്ക്. ഭീതിവിതച്ച് ആഞ്ഞുവീശിയ കാറ്റും നിർത്താതെ പെയ്ത മഴയും കരയെടുത്ത കൂറ്റൻ തിരമാലകളുമായി എത്തിയ ചുഴലിക്കാറ്റ് ശനിയാഴ്ച ക്യൂബയിൽ കനത്ത നാശം വിതച്ചാണ് അമേരിക്കൻ സംസ്ഥാനമായ േഫ്ലാറിഡ ലക്ഷ്യമിട്ടു നീങ്ങുന്നത്. ദിവസങ്ങൾക്കിടെ തീവ്രത അൽപം കുറഞ്ഞ് കാറ്റഗറി നാല് വിഭാഗത്തിൽ പെടുത്തിയ ഇർമ ഞായറഴ്ച രാവിലെയോടെ അമേരിക്കൻ അതിർത്തി കടക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്.
മുൻകരുതലെന്ന നിലക്ക് േഫ്ലാറിഡയിൽനിന്ന് 56 ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ജനസംഖ്യയുടെ നാലിലൊന്നാണിത്. ആയിരക്കണക്കിന് ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ളവരോട് തീരപ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടു. േഫ്ലാറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനകം നിരവധി പേരുടെ ജീവനെടുത്ത ചുഴലിക്കാറ്റ് 260 കിലോമീറ്റർ വേഗത്തിലാണ് അടിച്ചുവീശുന്നത്. ഇനിയും തീവ്രത ആർജിക്കാനിടയുണ്ടെന്ന സൂചനയും കാലാവസ്ഥാ കേന്ദ്രം നൽകി.
അത്ലാൻറിക്കിൽ രൂപമെടുത്ത ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ കാറ്റ് ശനിയാഴ്ച ക്യൂബൻ തീരത്ത് കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്. 10 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതിനാൽ ആൾനാശം കുറഞ്ഞു. ഇർമയുടെ കെടുതി ലഘൂകരിക്കാൻ ഫെഡറൽ ജീവനക്കാർക്ക് പുറമെ അനേകായിരം സൈനികരെയും മേഖലയിൽ വിന്യസിച്ചു. പ്രസിഡൻറ് ഡോണൾഡ് ട്രംപ് സ്ഥിതിഗതികൾ വിലയിരുത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അടിയന്തര സഹായമായി 15.25 ബില്യൺ ഡോളർ അനുവദിച്ചു. ഇർമക്ക് പിന്നാലെ ജോസ്, കതിയ ചുഴലിക്കാറ്റുകളും കരീബിയൻ തീരത്തേക്ക് നീങ്ങുന്നുണ്ട്.
ഇന്ത്യൻ എംബസികളിൽ ഹെൽപ്ലൈൻ
ന്യൂഡൽഹി: ഇർമ ചുഴലിക്കാറ്റ് ഫ്ലോറിഡ തീരത്തേക്ക് നീങ്ങുകയും ജനങ്ങൾ ഭീതിയിലാവുകയും ചെയ്ത സാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ ശ്രമംതുടങ്ങി. ചുഴലിക്കാറ്റ് നാശംവിതക്കുന്ന പ്രദേശങ്ങളിലെ ഇന്ത്യൻ സമൂഹങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തി സ്ഥിതി വിലയിരുത്തുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് രവീഷ്കുമാർ അറിയിച്ചു. അമേരിക്ക, വെനിസ്വേല, ഫ്രാൻസ്, നെതർലൻഡ്സ് സർക്കാറുകളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. അടിയന്തര സഹായങ്ങൾക്കായി ബന്ധപ്പെടാൻ ഹെൽപ്ലൈനുകൾ ഉണ്ട്. ഫോൺ: വെനിസ്വേലയിലെ ഇന്ത്യൻ എംബസി (+58 4241951854/4142214721), നെതർലൻഡ്സ് (+31247247247), ഫ്രാൻസ് (0800000971).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story