ഇർമ എത്തി; അമേരിക്കയിൽ മൂന്നു മരണം
text_fieldsവാഷിങ്ടൺ: കരീബിയൻ ദ്വീപ് രാഷ്ട്രങ്ങളിലും ക്യൂബയിലും വൻ നാശംവിതച്ച ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്ത് വീശിത്തുടങ്ങിയതോടെ മൂന്നുപേർക്ക് ജീവഹാനി. ഫ്ലോറിഡയിലാണ് മൂന്നുപേർ മരിച്ചത്.

േഫ്ലാറിഡക്ക് തെക്കുള്ള കീസ് ദ്വീപസമൂഹത്തിലാണ് ഇർമ ആദ്യമെത്തിയതെന്ന് യു.എസ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇവിടെനിന്ന് േഫ്ലാറിഡ സംസ്ഥാനത്തേക്ക് കടക്കുകയായിരുന്നു. കാറ്റഗറി നാല് വിഭാഗത്തിലുള്ള ചുഴലിക്കാറ്റിന് ഇപ്പോൾ 215 കിലോമീറ്റർ വേഗമുണ്ട്.കടുത്ത കടലാക്രമണവുമുണ്ട്. അപകടകരമായ സാഹചര്യമാണെന്ന് കീസിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് മുന്നിൽക്കണ്ട് 63 ലക്ഷം ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കരീബിയന്‍ ദ്വീപുകളിൽ ഇർമ 25 പേരുടെ ജീവൻ കവർന്നിരുന്നു.


Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.