കത്രീന, ഹാർവി, ഇർമ... പേരിനു പിന്നിൽ ആര്?
text_fieldsന്യൂയോർക്: മാത്യു, കത്രീന, സാൻഡി, ഹാർവി, ഇപ്പോഴിതാ ഇർമയും. യു.എസിനെ ഭീതിയിലാക്കുന്ന ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് ആരാണെന്ന് ഒരിക്കലെങ്കിലും ആലോചിക്കാത്തവരുണ്ടാകില്ല. എന്നാൽ, കേേട്ടാളൂ. യു.എസിലെ നാഷനൽ ഹുരികെയ്ൻ സെൻററാണ് (എൻ.എച്ച്.സി) ഇൗ കൊടുങ്കാറ്റുകൾക്ക് പേരിടുന്നത്. യു.എസിെൻറ പേടിസ്വപ്നമായ ഇൗ കാറ്റുകൾക്ക് പേരിടാൻ എൻ.എച്ച്.സി പ്രത്യേകം പട്ടിക തയാറാക്കിയിട്ടുണ്ട്. ഏഴുവർഷത്തേക്കാണ് പട്ടിക തയാറാക്കുക. 21 പേരുകളാണ് ആ പട്ടികയിലുള്ളത്. ഇതനുസരിച്ച് 2017, 2018, 2019, 2020, 2021, 2022 വർഷങ്ങളിലേക്കുള്ള പട്ടിക ഇപ്പോൾത്തന്നെ റെഡിയാണ്. ഏഴു വർഷത്തിനുശേഷം ഈ പേരുകൾ ആവർത്തിക്കും.
പട്ടികയനുസരിച്ച് 2022ൽ ആദ്യമെത്തുന്ന ചുഴലിക്കൊടുങ്കാറ്റിന് അലക്സ് എന്നും ഒടുവിലെത്തുന്ന ചുഴലിക്കൊടുങ്കാറ്റിന് വാൾട്ടർ എന്നുമാകും പേര്. ഇർമക്കു ശേഷമെത്തുന്ന ചുഴലിക്കാറ്റിെൻറ പേര് ജോസ് എന്നാണ്. ഒാർമിക്കാനെളുപ്പം എന്ന രീതിയിലാണ് മനുഷ്യെൻറ പേരുകൾ നൽകിത്തുടങ്ങിയത്. ആദ്യമൊക്കെ സ്ത്രീകളുടെ പേരുകളായിരുന്നു നൽകിയിരുന്നത്. എന്നാൽ, സ്ത്രീസംഘടനകൾ സംഘടിച്ചതോടെ 1979ൽ ആ പരിപാടി നിർത്തി. സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരുകൾ മാറിമാറി ഉപയോഗിക്കാൻ തുടങ്ങി. രണ്ടാംലോക യുദ്ധകാലത്ത് തങ്ങളുടെ ഭാര്യമാരുടെയും പെൺസുഹൃത്തുക്കളുടെയും പേരു നൽകിയ യു.എസ് നാവികരാണ് ഇങ്ങനെയൊരു സമ്പ്രദായം െകാണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.