Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇരട്ടകളായിരുന്നോ...

ഇരട്ടകളായിരുന്നോ അറിഞ്ഞില്ല-!

text_fields
bookmark_border
ഇരട്ടകളായിരുന്നോ അറിഞ്ഞില്ല-!
cancel

വാഷിങ്ടൺ:  ഇരട്ടകളായി ജനിച്ചവരാണെന്ന് തിരിച്ചറിഞ്ഞ ഞെട്ടലിൽ നിന്ന് മോചിതരാകാൻ കഴിയാതെ യു.എസിലെ ദമ്പതികൾ. സ്വാഭാവിക ഗർഭധാരണത്തിന് സാധിക്കാതിരുന്നതിനെ തുടർന്ന് ചികിത്സ തേടിയ ദമ്പതികളാണ് ഡി.എൻ.എ പരിശോധന റിപ്പോർട്ട് കണ്ട് െഞട്ടിയത്. പതിവു പരിശോധനകളുടെ ഭാഗമായാണ് ടെസ്റ്റ് നടത്തിയതെന്ന് മിസിസിപ്പിയിലെ ചികിത്സാകേന്ദ്രത്തിലെ ഡോക്ടർ പറഞ്ഞു. സാധാരണയായി രണ്ടു സാമ്പിളുകളും തമ്മിലുള്ള സാമ്യം പരിശോധിക്കാറില്ല. എന്നാൽ, ദമ്പതികളുടെ ഡി.എൻ.എ സാമ്പിളിലെ അദ്ഭുതകരമായ സാമ്യം കണ്ട് ലാബ് അസിസ്റ്റൻറ് തന്നെ വിവരമറിയിക്കുകയായിരുന്നു. ഇവർ ബന്ധുക്കളായിരിക്കാമെന്നാണ് ആദ്യം കരുതിയതെങ്കിലും കൂടുതൽ പരിശോധനക്കു ശേഷം ഇരട്ടകളാണെന്ന് കണ്ടെത്തുകയായിരുന്നു. 

വിവരംകേട്ട ദമ്പതികൾ തമാശയാണെന്ന് കരുതി ആദ്യം തള്ളിക്കളഞ്ഞെങ്കിലും ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്ന് ഡോക്ടർ വ്യക്തമാക്കി. കോളജിൽ പഠിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കുട്ടികളായിരിക്കെ ഇവരുടെ മാതാപിതാക്കൾ കാറപകടത്തിൽ മരിക്കുകയായിരുന്നു. പിന്നീട് രണ്ട് വ്യത്യസ്ത കുടുംബങ്ങളിൽനിന്നുള്ളവർ ഇവരെ ദത്തെടുത്തു. എന്നാൽ, ഇരട്ട കളിൽപെട്ട കുട്ടികളാണ് ഇവരെന്ന് രണ്ട് കുടുംബത്തെയും അറിയിച്ചിരുന്നില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twinsdna
News Summary - Husband and wife discover they are twins after shock DNA test
Next Story