ബുഷ്: എന്നും അപവാദങ്ങളുടെ നിഴലിൽ
text_fieldsവാഷിങ്ടൺ: ചരിത്രകാരന്മാർ വ്യത്യസ്ത രീതിയിലാണ് ജോർജ് എച്ച്.ഡബ്ല്യു. ബുഷിെൻറ ജീവിതം അടയാളപ്പെടുത്തിയത്. പശ്ചിമേഷ്യൻ യുദ്ധത്തിന് വിത്തുപാകിയ യു.എസ് പ്രസിഡൻറ് എന്ന് ചിലർ വിലയിരുത്തിയപ്പോൾ, സമാധാന നയതന്ത്രത്തിെൻറ വക്താവെന്ന് മറ്റു ചിലർ വിശേഷിപ്പിച്ചു. ഒൗദ്യോഗികജീവിതത്തിൽ യുദ്ധം നയിച്ച കർക്കശക്കാരൻ ലോകത്തെ സ്വേഛാധിപതികളെ പോലെ സ്വകാര്യദുഃഖങ്ങളിൽ ദുർബലനായി. ഒന്നാം ഗൾഫ് യുദ്ധത്തിൽ വംശവെറിയുടെ വീറും വാശിയും പുലർത്തിയയാൾക്ക് പക്ഷേ, നാലാം വയസ്സിൽ രക്താർബുദം ബാധിച്ചു മരിച്ച മകൾ റോബിൻ എന്നും തീ തിന്നുന്ന വേദനയായി അവശേഷിച്ചു. സംഭവബഹുലമായി ജീവിതത്തിലുടനീളം അപവാദങ്ങളുടെ തോഴനായിരുന്നു അദ്ദേഹം.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രാദേശിക നേതാവെന്ന നിലയിലാണ് അഛൻ ബുഷിെൻറ രാഷ്ട്രീയത്തിലെ തുടക്കം. ടെക്സസിൽനിന്ന് യു.എസ് സെനറ്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1966ൽ ജനപ്രതിനിധി സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1970ൽ സെനറ്റിലേക്ക് കൊണ്ടുവരാൻ പ്രസിഡൻറായിരുന്ന റിച്ചാർഡ് നിക്സൻ കരുക്കൾ നീക്കിയെങ്കിലും വിജയിച്ചില്ല. എന്നാൽ നിക്സൻ കൈവിട്ടില്ല. 1971ൽ യു.എന്നിലെ യു.എസ് അംബാസഡറായി നിയമിച്ചു. റിപ്പബ്ലിക്കൻ പാർട്ടി ചെയർമാനുമാക്കി.
വാട്ടർഗേറ്റ് വിവാദത്തിൽ നിക്സൻ രാജിവെച്ചപ്പോൾ ബുഷ് റിപ്പബ്ലിക്കൻ സ്ഥാനാർഥിക്ക് പിന്തുണയഭ്യർഥിച്ച് രാജ്യം മുഴുവൻ സഞ്ചരിച്ചു. െജറാൾഡ് ഫോർഡ് അധികാരത്തിൽവന്നു. ആ വർഷം ചൈനയിൽ യു.എസ് ദൗത്യസംഘത്തലവനായി. ഒരുവർഷത്തിനു ശേഷം ഫോർഡ് രാജ്യത്തേക്കു തിരിച്ചുവിളിച്ചു. സെൻട്രൽ ഇൻറലിജൻസ് ഏജൻസിയുടെ ചുമതല നൽകി. ഫോർഡിെൻറ കാലാവധി കഴിഞ്ഞപ്പോൾ ബുഷ് സി.െഎ.എ വിട്ടു. 1978ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകി.
ആദ്യഘട്ടത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിമത്സരത്തിൽ റൊണാൾഡ് റീഗെൻറ ശക്തനായ എതിരാളിയായി മാറിയെങ്കിലും ആദ്യപാദത്തിൽ പരാജയപ്പെട്ടു. മികച്ച വിദ്യാഭ്യാസം നേടി ചൈനയിലും യു.എന്നിലും നയതന്ത്രതലത്തിൽ നല്ല പ്രകടനം കാഴ്ചവെച്ചതും സി.െഎ.എയിൽ നന്നായി ജോലി ചെയ്തതും പ്രസിഡൻറ് സ്ഥാനത്തേക്കുള്ള അയോഗ്യതയാണോ എന്നു ചോദിച്ച് വോട്ട് അഭ്യർഥിച്ചെങ്കിലും ജനം തുണച്ചില്ല. എന്നാൽ റീഗൻ പ്രസിഡൻറായപ്പോൾ വൈസ്പ്രസിഡൻറായി നിയമിച്ചു. രണ്ടു തവണ രാജ്യത്തിെൻറ ഉപസാരഥിയായി. വിജയമുറപ്പിച്ചായിരുന്നു 1988ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തെരഞ്ഞെടുക്കപ്പെട്ടാൽ പുതിയ നികുതികൾ ഉണ്ടാകില്ല എന്ന വാഗ്ദാനം ജനശ്രദ്ധ പിടിച്ചുപറ്റി. മൈക്കൾ ഡുകികി ആയിരുന്നു എതിരാളി. ജയിച്ചപ്പോൾ പക്ഷേ, വാഗ്ദാനം പാലിക്കാനായില്ല.
1990ലെ ഗൾഫ് യുദ്ധമാണ് ബുഷിെൻറ രാഷ്്ട്രീയ ജീവിതത്തിലെ നിർണായക സംഭവം. അതിെൻറ പേരിലാണ് എതിരാളികളുടെ വെറുപ്പിനും അനുയായികളുടെ വീരാരാധനക്കും അർഹത നേടിയത്. 40ാം വയസ്സിൽ ശതകോടീശ്വരനായ വ്യക്തിയാണ്. നാവിക സേനയിൽനിന്ന് വിരമിച്ച ശേഷം 1945ൽ 18കാരിയായ ബാർബറയെ ജീവിതസഖിയാക്കി. വിവാഹ ജീവിതം 72 വർഷം നീണ്ടു. അവസാന കാലത്ത് നിരവധി അപവാദങ്ങളും പിന്തുടർന്നു. നിരവധി സ്ത്രീകൾ ബുഷ് അപമാനിച്ചെന്നാരോപിച്ച് രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.