കിടക്കയിലിരുന്നും ട്വീറ്റ് ചെയ്യാറുണ്ടെന്ന് ട്രംപ്
text_fieldsദാവോസ്: വളരെ തിരക്കുപിടിച്ച വ്യക്തിയായതിനാൽ താൻ ചിലപ്പോൾ കിടക്കയിൽവെച്ചും ട്വീറ്റ് ചെയ്യാറുണ്ടെന്ന് ഒടുവിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സമ്മതിച്ചു. തന്നെക്കുറിച്ചുള്ള വ്യാജവാർത്തകൾക്ക് മറുപടി പറയാനുള്ള ചാനലാണ് സമൂഹമാധ്യമങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
ട്രംപിെൻറ ട്വീറ്റുകൾ പലപ്പോഴും വിവാദം ക്ഷണിച്ചുവരുത്തുന്നതാണ്. ഗൗരവമുള്ള വിഷയങ്ങളിൽ യുക്തിസഹമായി ചിന്തിക്കാതെയുള്ള ട്വീറ്റുകൾ ട്രംപിെൻറ മനോനിലയെ കുറിച്ചുപോലും സംശയിപ്പിക്കുന്ന തരത്തിലാണ്. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിെൻറ കൈവശമുള്ളതിനെക്കാളും വലിയ ആണവ ബട്ടൻ തെൻറ കൈയിലുണ്ടെന്ന ട്വീറ്റിന് സമൂഹമാധ്യമങ്ങൾ ട്രംപിനെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു. ദാവോസിലെ ലോകസാമ്പത്തിക ഉച്ചകോടിയിൽവെച്ച് താൻ പതിവായി ട്വീറ്റ് ചെയ്യാറുള്ളത് രാവിലെയും ഉച്ചക്കുമുള്ള ഭക്ഷണ സമയത്താണെന്ന് ട്രംപ് പറഞ്ഞിരുന്നു. രണ്ടു ദശകത്തിനിടെ, ആദ്യമായാണ് ഒരു യു.എസ് പ്രസിഡൻറ് ലോക സാമ്പത്തിക ഉച്ചകോടിയിൽ പെങ്കടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.