ജോർജ് ഫ്ലോയ്ഡ് നല്ല മനുഷ്യൻ; നീതി ലഭിക്കണമെന്ന് ഭാര്യ റോക്സി VIDEO
text_fieldsവാഷിങ്ടൺ: മിനിയപൊളിസ് പൊലീസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡിന് നീതി ലഭിക്കണമെന്ന് ഭാര്യ റോക്സി വാഷിങ്ടൺ. ജോർജ് നല്ല മനുഷ്യനും നല്ല പിതാവുമായിരുന്നുവെന്നും റോക്സി പറഞ്ഞു.
അദ്ദേഹം ഞങ്ങളെ പരിപാലിച്ചു. ഞങ്ങൾക്ക് എല്ലാം നൽകി. ഞങ്ങൾക്കായി ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തെന്നും റോക്സി ഒാർമിച്ചു.
മകളുടെ വളർച്ച കാണാതെയാണ് ജോർജ് വിടപറഞ്ഞത്. ഒരു പ്രശ്‌നമുണ്ടെങ്കിൽ അവൾക്ക് അച്ഛനെ ആവശ്യമുണ്ടെങ്കിൽ, ഇനി അതില്ലെന്നും റോക്സി പറഞ്ഞു.
മിനിയപൊളിസ് സിറ്റി ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കണ്ണീരോടെയാണ് ഭാർത്താവ് ജോർജിനെ കുറിച്ച് റോക്സി പറഞ്ഞത്.
മിനിയപൊളിസ് പൊലീസ് ഉദ്യോഗസ്ഥൻ ബലം പ്രയോഗിച്ച് കഴുത്ത് ഞെരിച്ചതിനെ തുടർന്ന് കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡ് മരിച്ച സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം ആളിപ്പടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.