കൗമാരപ്രായത്തിൽ ബലാത്സംഗത്തിനിരയായി- വെളിപ്പെടുത്തലുമായി പത്മ ലക്ഷ്മി
text_fieldsവാഷിങ്ടൺ: കൗമാരപ്രായത്തിൽ ബലാത്സംഗത്തിനിരയായി എന്ന തുറന്നുപറച്ചിലുമായി അമേരിക്കൻ ടെലിവിഷൻ അവതാരകയും മോഡലും എഴുത്തുകാരിയുമായ പത്മ ലക്ഷ്മി. ഇന്ത്യൻ വംശജയായ പത്മ ലക്ഷ്മി ന്യൂയോർക്ക് ടൈംസിലെ എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനത്തിലൂടെയാണ് പ്രായപൂർത്തിയാകുന്നതിന് മുമ്പ് പീഡനത്തിനിരയായ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പതിനാറാം വയസിൽ സുഹൃത്ത് തന്നെ ബലാത്സംഗം ചെയ്തുവെന്നും എന്നാൽ അത് മാതാവിനോടു പോലും പറയാൻ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നുവെന്നും അവർ ലേഖനത്തിൽ പറയുന്നു. ഏഴു വയസിൽ ബന്ധുവിൽ നിന്ന് മോശം രീതിയിലുള്ള സ്പർശനവും പെരുമാറ്റവുമുണ്ടായെന്നും അത് തുറന്നുപറഞ്ഞപ്പോൾ ഇന്ത്യയിലേക്ക് അയക്കുകയാണ് ഉണ്ടായതെന്നും അവർ പറഞ്ഞു.
സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച ബ്രെറ്റ് കവനോവിനെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണം സംബന്ധിച്ച് ലക്ഷ്മി എഴുതിയ ലേഖനത്തിലാണ് കുട്ടിക്കാലത്ത് ശാരീരിക ചൂഷണത്തിന് ഇരയായിരുന്നതായി തുറന്നെഴുതിയിരിക്കുന്നത്. കവനോവ് പീഡിപ്പിച്ചെന്ന് പറയുന്ന സ്ത്രീകൾ എന്തുകൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ലെന്ന് ട്രംപ് ചോദിച്ചിരുന്നു. അതിനു മറുപടിയായാണ് ലക്ഷ്മിയുടെ ലേഖനം.
‘‘വിദ്യാർഥിയായിരിക്കെ ലോസ് ആഞ്ചലസിലെ മാളിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നു. അന്ന് വിദ്യാർഥിയായിരുന്ന 23 കാരനായുമായി സൗഹൃദത്തിലായി. ഇയാൾ തന്നെ സ്കൂളിൽ നിന്ന് കൂട്ടികൊണ്ടുവരുകയും വീട്ടിലെത്തുകയും മാതാവിനെ പരിചയപ്പെടുകയും ചെയ്തിരുന്നു. പുതുവർഷം ആഘോഷിക്കാൻ ഇയാൾക്കൊപ്പം പോയി. ആഘോഷങ്ങൾക്ക് ശേഷം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന തന്നെ ഇയാൾ ബലാത്സംഗം ചെയ്തു. പിന്നീട് അയാള്‍ വീട്ടില്‍ കൊണ്ടുപോയി വിട്ടു. ഞാന്‍ വല്ലാത്ത ഷോക്കിലായിരുന്നു. ഞാന്‍ ആ സംഭവത്തെ കുറിച്ച് ആരോടും പറഞ്ഞില്ല. അമ്മയോടോ സുഹൃത്തുക്കളോടോ പോലീസിനോടോ പറഞ്ഞില്ല- പത്മ ലക്ഷ്മി വെളിപ്പെടുത്തുന്നു. ബലാത്സംഗവും ലൈംഗിക ബന്ധവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനുള്ള അന്ന് കഴിഞ്ഞിരുന്നില്ല. അയാള്‍ക്കു ശേഷം പിന്നീടുണ്ടായ ആണ്‍സുഹൃത്തുക്കളോട് താന്‍ കന്യകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. വൈകാരികമായി താൻ കന്യക തന്നെയായിരുന്നുവെന്നും അവർ പറയുന്നു.
ഏഴാം വയസിൽ അടുത്ത ബന്ധു മോശം രീതിയിൽ സ്പർശിച്ചെന്നും ഇക്കാര്യം പിന്നീട് മാതാവിനോട് പരാതിപ്പെട്ടപ്പോൾ ഇന്ത്യയിലുള്ള മുത്തശ്ശനൊപ്പം താമസിക്കുന്നതിനായി അയക്കുകയായിരുന്നു. ഇൗ സംഭവങ്ങളെല്ലാം പഠിപ്പിക്കുന്നത് ലൈംഗിക പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തിയാൽ നിങ്ങൾ പുറത്താക്കപ്പെടും എന്നതാണ്. ഇക്കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിട്ട് ഒന്നും നേടാനില്ല. നമ്മുക്ക് നഷ്ടപ്പെടാൻ ഒരുപാടുണ്ടാകുേമ്പാൾ ലൈംഗിക അതിക്രമങ്ങളെ കുറിച്ചുപോലും തുറന്നുപറയാൻ മടിക്കുന്നു. തലമുറകളായി ഇരകൾ മൗനം പാലിക്കാൻ നിർബന്ധിതരാവുകയാണ്. ഇൗ മൗനം സ്ത്രീയെ അപമാനിക്കുന്ന പുരുഷനിൽ ശിക്ഷാഭയം ഇല്ലാതാക്കുന്നുവെന്നും ലേഖനത്തിൽ പത്മ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.