മൂന്നാം തവണയും മത്സരിക്കാമായിരുന്നുവെങ്കിൽ? ‘മിഷേൽ വിവാഹമോചനം തേടിയേക്കു’മെന്ന് ഒബാമ
text_fieldsലോസ്ആഞ്ചലസ്: നർമം കലർന്ന സംഭാഷണത്തിലൂടെ ജനഹൃദയങ്ങൾ കവർന്നയാളാണ് അമേരിക്കൻ പ്രസിഡൻറ് ബരാക് ഒബാമ. മൂന്നാം തവണയും പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയുമായിരുന്നെങ്കിൽ എന്ന ടെലിവിഷൻ അവതാരകെൻറ ചോദ്യത്തിന് ഒബാമയുടെ മറുപടി ‘‘മിഷേൽ വിവാഹമോചനം തേടിയേക്കു’’മെന്നായിരുന്നു. എബിസി ചാനലിലെ " ജിമ്മി കിമ്മേൽ ലൈവ്" എന്ന നൈറ്റ് ഷോയിലാണ് ഒബാമയുടെ ട്രോൾ.
ഒബാമ പുറത്തുപോവുക അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻറ് ആയിട്ടായിരിക്കുമെന്ന റിപ്പബളക്കൻ സ്ഥാനാർഥി റൊനാൾഡ് ട്രംപിെൻറ ട്വീറ്റിനെയും അദ്ദേഹം ട്രോളി. ‘‘താൻ പുറത്തുപോവുക ഏറ്റവും കുറഞ്ഞത് പ്രസിഡൻറ് ആയാണല്ലോ’’ എന്നായിരുന്നു ട്രംപിനുള്ള മറുപടി.
പുലർകാലങ്ങളിൽ താൻ സമാർട്ട്ഫോണുമായി ട്വീറ്റ് ചെയ്തിരിക്കില്ലെന്നും ട്രംപിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തന്നെ കളിയാക്കുന്നവരെ അപമാനിക്കാൻ പുലർച്ചെ മൂന്നു മണിക്ക് ട്വീറ്റ് ചെയ്യാനൊന്നുമില്ല എന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. ടെലിവിഷനിൽ ട്രംപിനെ കാണുേമ്പാഴെല്ലാം ചിരിക്കാറുണ്ടെന്നും ഒബാമ കളിയാക്കി.
ഒബാമയുടെ രണ്ടാം ഘട്ട പ്രസിഡൻറ് കാലാവധി ജനുവരി 20 ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.