ഇഫ്താർ, ഇൗദ് ആഘോഷങ്ങൾക്ക് റെക്സ് ടില്ലേഴ്സൺ വിസമ്മതിച്ചു
text_fieldsവാഷിങ്ടൺ: യു.എസിൽ ഇഫ്താർവിരുന്ന് നടത്തണമെന്ന അഭ്യർഥന വിദേശകാര്യസെക്രട്ടറി റെക്സ് ടില്ലേഴ്സൺ തള്ളി. രണ്ടുപതിറ്റാണ്ടായി ഇരുപാർട്ടികളും നടത്തിയ വിരുന്നാണ് ടില്ലേഴ്സൺ അവസാനിപ്പിക്കുന്നത്. വിദേശകാര്യവകുപ്പിലെ റിലിജ്യൻ ആൻഡ് ഗ്ലോബൽ അഫേഴ്സിെൻറ ഇഫ്താർ വിരുന്ന് നടത്തണമെന്ന അപേക്ഷയാണ് ടില്ലേഴ്സൺ നിരസിച്ചത്. 1999 മുതൽ റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് പാർട്ടികൾ തടസ്സമില്ലാതെ ഇഫ്താർവിരുന്നുകളും ഇൗദ്ആഘോഷവും നടത്തിവരുകയായിരുന്നു.
പരിപാടിയിൽ നിരവധി ഉന്നതവ്യക്തികളും പെങ്കടുക്കാറുണ്ടായിരുന്നു. അതുപോലെ ക്രിസ്മസും ഇൗസ്റ്ററും ആഘോഷിക്കാറുണ്ട്. മുസ്ലിംരാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളും കോൺഗ്രസ് അംഗങ്ങളും മുസ്ലിം സംഘടനനേതാക്കളും യു.എസ് ഉന്നതതല ഉദ്യോഗസ്ഥരുമാണ് ഇഫ്താർവിരുന്നിലും ഇൗദ് ആഘോഷങ്ങളിലും പെങ്കടുക്കാറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.