ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് യു.എസ് അനുമതി
text_fieldsന്യൂയോർക്: ഇന്ത്യയടക്കം എട്ടു രാജ്യങ്ങൾക്ക് ഇറാനിൽനിന്ന് പെട്രോളിയം വാങ്ങാൻ യു.എസ് അനുമതി. നവംബർ അഞ്ചിന് ഇറാനെതിരായ അവസാനഘട്ട ഉപരോധം നിലവിൽവരുന്നതിന് മുന്നോടിയായി അവിടെനിന്ന് എണ്ണ ഇറക്കുമതി റദ്ദാക്കണമെന്ന് യു.എസ് സഖ്യരാജ്യങ്ങൾക്ക് മുന്നറിയിപ്പു നൽകിയിരുന്നു. അവഗണിച്ചാൽ ഉപേരാധം ചുമത്തുമെന്നായിരുന്നു ഭീഷണി.
ഇറാനുമായി ബന്ധം തുടരുന്ന രാജ്യങ്ങളെ തങ്ങളുടെ ബാങ്കിങ്,സാമ്പത്തിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കുമെന്നും യു.എസ് പ്രഖ്യാപിച്ചിരുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ ഏഷ്യൻ രാജ്യങ്ങൾക്കും ഇളവു നൽകിയിട്ടുണ്ട്. പട്ടികയിലുള്ള മറ്റു രാജ്യങ്ങളുടെ വിവരങ്ങൾ തിങ്കളാഴ്ച പുറത്തുവിടും. തുർക്കിയും പട്ടികയിലുണ്ട്. കഴിഞ്ഞവർഷം ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയ രാജ്യങ്ങളിലൊന്ന് തുർക്കിയായിരുന്നു. പുതിയ വിപണി റിപ്പോർട്ട് അനുസരിച്ച് പ്രതിദിനം ഏകദേശം 8,30,000 ബാരലാണ് തുർക്കിയുടെ എണ്ണ ഇറക്കുമതി.
അതിനിടെ, എണ്ണ ഇറക്കുമതി സംബന്ധിച്ച് യു.എസുമായി ചർച്ച നടത്തുകയാണെന്നും ദിവസങ്ങൾക്കുള്ളിൽ അന്തിമ തീരുമാനം അറിയാമെന്നും ചൈന പ്രതികരിച്ചു. ഇറാെൻറ എണ്ണ വാങ്ങുന്നതിൽ യു.എസിന് എതിർപ്പുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും ചൈനീസ് അധികൃതർ റോയിേട്ടഴ്സിനോടു പറഞ്ഞു. ചൈന കഴിഞ്ഞാല്‍ ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. സൗദിയും ഇറാഖും കഴിഞ്ഞാല്‍ ഇന്ത്യക്ക് ഏറ്റവും അധികം എണ്ണ നല്‍കുന്നത് ഇറാനാണ്. 2018 സാമ്പത്തിക വര്‍ഷത്തിെൻറ ആദ്യ പാദത്തില്‍ ഇന്ത്യ ഇറാനില്‍നിന്ന് 56.7 ലക്ഷം ടണ്‍ എണ്ണ ഇറക്കുമതിയാണ് നടത്തിയത്. അേതസമയം, ഇളവുനൽകിയത് താൽക്കാലികമാണെന്നും ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് വൃത്തങ്ങൾ പറഞ്ഞു. 2015ൽ ഒപ്പുവെച്ച ആണവ കരാറിൽനിന്ന് പിന്മാറിയതിനു ശേഷമാണ് ഇറാനെതിരായ ഉപരോധങ്ങൾ യു.എസ് പുനഃസ്ഥാപിച്ചത്.
ഇറാനിൽ നിന്ന് എണ്ണ വാങ്ങാനായിരുന്നു ഇന്ത്യയുടെ തീരുമാനം. എന്നാൽ, ഇറക്കുമതി ഘട്ടംഘട്ടമായി കുറക്കാനും അണിയറയിൽ നീക്കമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.