മെലിഞ്ഞ കുട്ടികൾ കൂടുതലും ഇന്ത്യയിൽ –യു.എൻ
text_fieldsയുനൈറ്റഡ് േനഷൻസ്: സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ നന്നേ മെലിഞ്ഞ പ്രകൃതക്കാർ ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യയിൽ ആണെന്ന് യു.എൻ റിപ്പോർട്ട്. രാജ്യത്ത് 25 ശതമാനമാണത്രെ ഇത്തരത്തിലുള്ള കുട്ടികൾ. ശിശുക്കൾ, അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾ, സ്കൂൾ പ്രായത്തിലുള്ളവർ, കൗമാരക്കാർ, സ്ത്രീകൾ എന്നിവരുടെ ആരോഗ്യകാര്യത്തിൽ രാജ്യങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും യു.എൻ നിർദേശിക്കുന്നു.
ഒപ്പംതന്നെ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ അമിതഭാരവും 15നും 49നും ഇടയിൽ പ്രായമുള്ളവരിൽ പോഷകാഹാരക്കുറവും ഏറുന്നതായും ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മൂന്നു ദശകത്തിനിടെ പട്ടിണിയുടെ തോത് വർധിച്ച് ഒരു ദശകം മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ചുപോയെന്നും ഏറ്റവും ഒടുവിൽ പുറത്തുവിട്ട ‘വേൾഡ് ഹംഗർ ഇൻഡക്സ്’ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.