ഇന്ത്യ–പാക് പ്രശ്നം: യു.എസ് ഇടപെടൽ സ്വാഗതം ചെയ്ത് പാകിസ്താൻ
text_fields
വാഷിങ്ടൺ: ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യു.എസിെൻറ സഹായ വാഗ്ദാനത്തെ സ്വാഗതം ചെയ്ത് പാകിസ്താൻ.
ദക്ഷിണേഷ്യയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരാൻ യു.എസിെൻറ ഭാഗത്തുനിന്നുള്ള ശ്രമം പ്രദേശെത്ത നല്ല നിലയിൽ തുടരാൻ സഹായിക്കുമെന്ന് യു.എസിലെ പാക് സ്ഥാനപതി െഎസാസ് അഹമദ് ചൗധരി അഭിപ്രായപ്പെട്ടു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിന് ഗുണപരമായി ഇടപെടാമെന്ന് യു.എസ് സ്ഥാനപതി നിക്കി ഹാലി തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇന്ത്യയുമായി നല്ല അയൽബന്ധം ആഗ്രഹിക്കുന്നതായും അതിനാൽ ഇത്തരം ഇടപെടലിൽ പാകിസ്താൻ താൽപര്യപെടുന്നതായും ചൗധരി പറഞ്ഞു. എന്നാൽ, ഇരു രാജ്യങ്ങളുമായുള്ള പ്രശ്നപരിഹാരത്തിന് മൂന്നാംകക്ഷിയുടെ ആവശ്യമില്ലെന്ന് നേരത്തേ ഇന്ത്യ പ്രസ്താവിച്ചിരുന്നു.
ഇൗ മാസത്തെ യു.എൻ സുരക്ഷ സമിതിയുടെ അധ്യക്ഷസ്ഥാനം യു.എസ് ഏറ്റെടുത്ത ശേഷമായിരുന്നു ഹാലി അഭിപ്രായം പങ്കുവെച്ചത്. യു.എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കാബിനറ്റ് അംഗമെന്ന നിലയിൽ ഹാലി, ഇന്ത്യ-പാക് സംഘർഷം സംബന്ധിച്ച് സംസാരിക്കുന്നത് ആദ്യമായാണ്.
പ്രായോഗിക സഹകരണത്തിലൂടെ ഇരു രാജ്യങ്ങൾക്കും മെച്ചമുണ്ടാകുമെന്ന് വിശ്വസിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് പറഞ്ഞിരുന്നു. സംഘർഷം അവസാനിപ്പിക്കുന്നതിന് ഉഭയകക്ഷി ചർച്ചകൾ നടത്തേണ്ടതാണ്. പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിലൂടെ പ്രാദേശിക സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താനും, കൂടുതൽ ജോലിസാധ്യത രൂപപ്പെടുത്താനും കഴിയുമെന്നും വക്താവ് കൂട്ടിച്ചേർത്തു. പ്രശ്നങ്ങളിൽ ഇടപെടുന്നതിനുപകരം അതിർത്തിയിലെ ഭീകരത അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കാൻ പാകിസ്താനോട് ആവശ്യപ്പെടണമെന്ന് ബുധനാഴ്ച ഇന്ത്യ വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാൽ ബാഗലേ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.