റഷ്യൻ മിസൈൽ കരാറുമായി മുന്നാട്ടു പോകും –ഇന്ത്യ
text_fieldsവാഷിങ്ടൺ: റഷ്യയുമായുള്ള 40,000 കോടിയുടെ മിസൈൽ കരാറുമായി മുന്നോട്ടുപോകുമെന്ന് ഇന്ത്യ യു.എസിനെ അറിയിക്കും. സൈനിക ഇടപാടിന് റഷ്യക്കെതിരായ യു.എസിെൻറ സൈനിക ഉപരോധം തടസ്സമാവില്ല. എസ്-400 ട്രയംഫ് മിസൈൽ പദ്ധതിയുമായി റഷ്യയുമായി അന്തിമ ധാരണയിലെത്തിയതാണ്. അതുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഇക്കാര്യം യു.എസിനെ അറിയിക്കുമെന്നും ഉന്നതതല ഇന്ത്യൻ വക്താവ് പറഞ്ഞു.
യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ ഇടെപടൽ, ക്രീമിയ പിടിച്ചെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് റഷ്യക്കെതിരെ യു.എസ് സൈനിക ഉപരോധം ചുമത്തിയത്. ഉപരോധം നിലവിലുള്ള സാഹചര്യത്തിൽ മറ്റുരാജ്യങ്ങളുമായുള്ള ഇടപെടലുകൾ റഷ്യക്ക് തടസ്സമാകും. ഇന്ത്യ റഷ്യയുമായി മിസൈൽ ഇടപാടുകൾ നടത്തുന്നതിന് താൽപര്യമില്ലെന്ന് യു.എസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ആകാശ പ്രതിരോധ മേഖലയിലെ അത്യാധുനിക മിസൈൽ സംവിധാനമാണ് എസ്-400 ട്രയംഫ്. ആകാശമാർഗമുള്ള ആക്രമണങ്ങൾ ചെറുക്കാൻ വ്യോമസേനെയ സജ്ജമാക്കാൻ ലക്ഷ്യമിട്ടാണ് ഇൗ മിസൈലുകൾ ഇന്ത്യ വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.