മനുഷ്യക്കടത്തിനെതിരെ പോരാടിയ ഇന്ത്യൻ വംശജക്ക് യു.എസിൽ അംഗീകാരം
text_fieldsഹൂസ്റ്റൺ: അമേരിക്കയിൽ മനുഷ്യക്കടത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ വംശജക്ക് അംഗീകാരം. ഹൂസ്റ്റൺ മേയർ ഷിൽവ്സ്റ്റർ ട്യൂണറുടെ സ്പെഷൽ അഡ്വൈസറായ മിനാൽ പേട്ടൽ ഡേവിസിനാണ് അമേരിക്കൻ സർക്കാറിെൻറ അംഗീകാരം ലഭിച്ചത്.
വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ഡോണൽഡ് ട്രംപ് അടക്കമുള്ള വിശിഷ്ട അതിഥികളടങ്ങുന്ന പ്രത്യേക പരിപാടിയിൽ മിനാൽ പേട്ടൽ ഡേവിസിനെ ആദരിച്ചു. ഹൂസ്റ്റൺ നഗരം കേന്ദ്രീകരിച്ചാണ് മേയറുടെ കീഴിൽ മനുഷ്യക്കടത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് മിനാൽ നേതൃത്വം നൽകിയത്. വിജയകരമായി മുന്നോട്ടുപോയ പ്രവർത്തനങ്ങൾ അമേരിക്കൻ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. മനുഷ്യക്കടത്തിനെതിരെ ഹൂസ്റ്റൺ നടപ്പാക്കിയ പദ്ധതികൾ ദേശീയ, അന്തർദേശീയ പരിപാടികളിൽ മിനാൽ അവതരിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.