സാമൂഹിക അകലം രോഗവ്യാപനം തടയുന്നതിന് തെളിവുമായി അമേരിക്കയിലെ ഇന്ത്യൻ സംരംഭകൻ
text_fieldsകാലിഫോർണിയ: ജനങ്ങളുടെ സാമൂഹിക സമ്പർക്കത്തിന് നിയന്ത്രണം വരുേമ്പാൾ രോഗവ്യാപനം കുറയുന്നതിന് തെളിവുമായി അമേരിക്കയിലെ ഇന്ത്യൻ സംരംഭകൻ. ഡിജിറ്റൽ തെർമോമീറ്റർ ശൃംഖല ഉപയോഗിച്ച് ജനങ്ങളുടെ ശരീരോഷ്മാവ് നിരീക്ഷിക്കുന്ന സംരംഭത്തിെൻറ സ്ഥാപകൻ ഇന്ദർ സിങ് ആണ് കോവിഡ് വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കേണ്ടതിെൻറ പ്രസക്തി വ്യക്തമാക്കുന്ന നിരീക്ഷണങ്ങൾ വിവിധ മാധ്യമ അഭിമുഖങ്ങളിലൂടെ പങ്കുവെച്ചത്.
കാലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കിൻസ ഹെൽത്തിെൻറ സ്ഥാപകനും തലവനുമാണ് ഇന്ദർ സിങ്. അസാധാരണമായ ശരീരോഷ്മാവ് രോഗലക്ഷണമാണെന്നും സാമൂഹിക സമ്പർക്ക നിയന്ത്രണങ്ങൾ കൂടുേമ്പാൾ ശരീരോഷ്മാവ് കുറയുന്നതായുള്ള വിവരങ്ങളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, സ്കൂളുകൾ അടക്കുക പോലുള്ളവ നടപ്പാക്കുേമ്പാൾ ദിവസങ്ങൾക്കകം രോഗവ്യാപനം ഗണ്യമായി കുറയുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
അമേരിക്കയിലാകെയുള്ള പത്ത് ലക്ഷത്തിലധികം ഡിജിറ്റൽ തെർമോമീറ്ററുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് കിൻസ ഹെൽത്തിെൻറ നിരീക്ഷണങ്ങൾ. കാലിഫോർണിയയിൽ മാർച്ച് 17 മുതൽ നിയന്ത്രണങ്ങൾ വരുത്തിയ ഭാഗങ്ങളിൽ 60 ശതമാനത്തോളം പനി ജന്യ രോഗങ്ങൾ കുറഞ്ഞതായി അദ്ദേഹം കണക്കുകൾ ഉദ്ധരിച്ച് പറയുന്നു. അൽപം അയഞ്ഞ നിലപാടെടുത്ത േഫ്ലാറിഡയിൽ ഇൗ കാലയളവിൽ പനി ജന്യ രോഗങ്ങൾ വർധിക്കുകയാണ് ഉണ്ടായത്.
പനി വർധിക്കുന്നത് മുഴുവൻ േകാവിഡ് കാരണമല്ലെങ്കിലും അസാധാരണമായ ഒരു രോഗപകർച്ച സംഭവിക്കുന്നുണ്ടെന്ന് മനസിലാക്കാൻ കൂട്ട പനിബാധകൾ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങിയ കോവിഡ് വ്യാപനം ഇപ്പോൾ 175 രാജ്യങ്ങളിലെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ച അമേരിക്കയിൽ രോഗികളുടെ എണ്ണം ഒന്നേമുക്കാൽ ലക്ഷത്തോളം ആയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.