ചെലവു കുറഞ്ഞ വെൻറിലേറ്ററുമായി ഇന്ത്യൻ വംശജരായ അമേരിക്കൻ ദമ്പതികൾ
text_fieldsവാഷിങ്ടൺ: 100 ഡോളറിന് താഴെ ചെലവ് വരുന്ന എമർജൻസി വെൻറിലേറ്റർ വികസിപ്പിച്ച് ഇന്ത്യൻ വംശജരായ അമേരിക്കൻ ദമ്പതികൾ. ജോർജിയയിലെ ജോർജ് ഡബ്ല്യു വുഡ്റഫ് സകൂൾ ഓഫ് മെക്കാനിക്കൽ എൻജിനീയറിങ്ങിലെ പ്രഫ.ദേവേഷ് രഞ്ജനും ഭാര്യ ഡോ. കുമുദ രഞ്ജനുമാണ് അഭിമാന നേട്ടം കൈവരിച്ചത്. വെറും മൂന്നാഴ്ച കൊണ്ടാണ് പോർട്ടബ്ൾ എമർജൻസി വെൻറിലേറ്ററിെൻറ മാതൃക ഇവർ വികസിപ്പിച്ചത്.
നിലവിൽ ഇത്തരം വെൻറിലേറ്റർ നിർമാണത്തിന് 10,000 ഡോളറെങ്കിലും ചെലവു വരും. എന്നാൽ, ഇത് ഐ.സി.യു വെൻറിലേറ്റർ ആയി ഉപയോഗിക്കാനാവില്ല. അതിന് കൂടുതൽ ചെലവ് വരുെമന്ന് രഞ്ജൻ പറഞ്ഞു.
ബിഹാലെ പട്ന സ്വദേശിയാണ് രഞ്ജൻ. റാഞ്ചി സ്വദേശിനിയായ കുമുദ ആറു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾക്കൊപ്പം യു.എസിലേക്ക് ചേക്കേറിയത്. ന്യൂജഴ്സിയിലാണ് മെഡിക്കൽ പരിശീലനം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.