Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആരോഗ്യ തട്ടിപ്പ്​:...

ആരോഗ്യ തട്ടിപ്പ്​: അമേരിക്കയിൽ മൂന്ന്​ ഇന്ത്യൻ ഡോക്​ടർമാർ പിടിയിൽ

text_fields
bookmark_border
ആരോഗ്യ തട്ടിപ്പ്​: അമേരിക്കയിൽ മൂന്ന്​ ഇന്ത്യൻ ഡോക്​ടർമാർ പിടിയിൽ
cancel

വാഷിങ്​ടൺ: ആരോഗ്യ തട്ടിപ്പ്​ നടത്തിയതിന്​ മൂന്ന്​​ ഇന്ത്യൻ അ​േമരിക്കൻ ഡോക്​ടർമാരെ പെൻസിൽവാനിയയിൽ നിന്ന്​ പിടികൂടി. ഡോ. കൃഷ്​ണകുമാർ അഗർവാൾ (73), ഡോ. മധു അഗർവാൾ(68), ഡോ. പാർത്ഥ്​ ഭാരിൽ(69) എന്നിവരാണ്​ പിടിയിലായത്​. മയക്കുമരുന്നിന്​ അടിമയായവർക്ക്​ ചികിത്സക്കായി നൽകുന്ന ബ്യുപർനോർഫിൻ എന്ന മരുന്ന്​ അനധികൃതമായി വിതരണം ചെയ്​തുവെന്നതാണ്​ മൂവർക്കുമെതിരായ കുറ്റം. മൂവരും ലഹരിക്കടിമയായവരെ ചികിത്​സിക്കുന്ന ഡോക്​ടർമാരാണ്​. ഇവർ പെൻസിൽവാനിയയിലും വെസ്​റ്റ്​ വിർജിനിയയിലും മയക്കുമരുന്ന്​ വിമുത്​ക ചികിത്​സയും നടത്തുന്നുണ്ട്​. 

ഇൗ ഡോക്​ടർമാർ വിവിധ ഇടങ്ങളിൽ കരാറടിസ്​ഥാനത്തിൽ പ്രവർത്തിച്ച്​  അനധികൃതമായി ബ്യുപർനോർഫിന്​ കുറിപ്പടി നൽകി. കൂടാതെ ബ്യുപർനോഫിൻ അനധികൃതമായി വിതരണം ചെയ്യുന്നതിനായി ഗൂഢാലോചന നടത്തി​െയന്ന കുറ്റവും മൂവർക്കുമെതി​െര ചുമത്തിയിട്ടുണ്ട്​. മരുന്നി​​​െൻറ വില മറച്ചുവെക്കുന്നതിനായി വ്യാജബില്ലുണ്ടാക്കിയെന്ന പരാതിയും ഇവർക്കെതിരെയുണ്ട്​. 

ഡോ. ചെറിയാൻ ജോൺ, ഡോ. മൈക്കൽ ബമ്മർ എന്നിവർക്കെതി​െരയും സമാന കുറ്റം ചുമത്തിയിട്ടുണ്ട്​. ഷെഡ്യൂൾഡ്​ lll യിൽ ഉൾപ്പെട്ട നിയന്ത്രിത മരുന്നുകൾ അനധികൃത വിതരണം നടത്തിയ കേസിൽ പ്രതികൾക്ക്​ 10 വർഷം തടവും​ 25,000 യു.എസ്​. ഡോളർ പിഴയും ലഭിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdoctorsmalayalam newsHealth Care FraudOpioid Drug
News Summary - Indian-American physicians indicted for health care fraud in US -World News
Next Story