15ാം വയസ്സിൽ ബിരുദം; മലയാളി വിദ്യാർഥി ഗവേഷണത്തിന്
text_fieldsവാഷിങ്ടൺ: 15ാം വയസ്സിൽ കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഉയർന്ന മാർക്കോടെ ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ബിരുദം സ്വന്തമാക്കിയ മലയാളി ബാലൻ ഗവേഷകനാകാൻ തയാറെടുക്കുന്നു.
മലയാളികളായ ബിജു അബ്രഹാം-താജി ദമ്പതികളുടെ മകനായ തനിഷ്ക് അബ്രഹാമാണ് വിദ്യാഭ്യാസ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലൂകൂടി പിന്നിട്ട് ഗവേഷണത്തിനായി സർവകലാശാലയിലെ മെഡിക്കൽ സ്കൂളിൽ എം.ഡി ചെയ്യാനായി പ്രവേശനം നേടിയത്. നേരത്തേതന്നെ പൊള്ളലേറ്റ രോഗികളെ സ്പർശിക്കാതെ അവരുടെ ഹൃദയമിടിപ്പ് അളക്കാനുള്ള ഉപകരണം രൂപകൽപന ചെയ്ത് തനിഷ്ക് ശ്രദ്ധേയനായിരുന്നു.
അർബുദ ചികിത്സ രംഗത്ത് പുതിയ കണ്ടുപിടിത്തങ്ങളിലൂടെ നൂതന മാറ്റങ്ങൾ കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് തനിഷ്ക് വ്യക്തമാക്കി. തനിഷ് മറ്റൊരു മോഹം കൂടി മനസിൽ സൂക്ഷിക്കുന്നുണ്ട്. മറ്റൊന്നുമല്ല, യു.എസ് പ്രസിഡൻറ് പദവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.