യു.എസിൽ എച്ച്-1ബി വിസക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി
text_fieldsവാഷിങ്ടൺ: അതിവിദഗ്ധ ഇന്ത്യൻ തൊഴിലാളികൾക്കിടയിൽ ആവശ്യക്കാരേറെയുള്ള എച്ച്-1ബി വിസക്കുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി. അപേക്ഷകളിൽ വിശദമായ സൂക്ഷ്മപരിശോധനയാണ് ട്രംപ് ഭരണകൂടം നടത്തുന്നത്.
വിസ നടപടിക്രമങ്ങൾ നടത്തുന്ന യു.എസ് സിറ്റിസൺഷിപ് ആൻഡ് എമിഗ്രേഷൻ സർവിസ് (യു.എസ്.സി.െഎ.എസ്) തിങ്കളാഴ്ച മുതലാണ് വിസക്കുള്ള 2019ലേക്കുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. കൂടുതൽ അേപക്ഷ കിട്ടിയാൽ കഴിഞ്ഞ വർഷം ചെയ്തപോലെ കമ്പ്യൂട്ടർ ഉപയോഗിച്ച് നറുക്കെടുക്കുന്ന രീതി ഇത്തവണ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇത്തവണ സൂചിപ്പിച്ചിട്ടില്ല.
യു.എസ് കമ്പനികൾക്ക് വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ സഹായിക്കുന്ന കുടിയേറ്റമല്ലാത്ത വിസയാണ് എച്ച്-1ബി. വർഷത്തിൽ 65,000 എച്ച്-1ബി വിസകളാണ് അനുവദിക്കുക. ആദ്യത്തെ 20,000 അപേക്ഷകൾ യു.എസിൽ ബിരുദാനന്തര ബിരുദത്തിനും മറ്റ് ഉന്നതപഠനത്തിനുമായി അപേക്ഷിക്കുന്നവരുടേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.