ഉള്ളി ചേർത്ത ഭക്ഷണം നൽകി: നഗ്നനായി പ്രതിഷേധിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ
text_fieldsവാഷിങ്ടണ്‍: ഉള്ളി ചേർത്ത ഭക്ഷണം നല്‍കിയതിന് തുണിയഴിച്ച് പ്രതിഷേധം നടത്തിയ ഇന്ത്യക്കാരനെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. 43കാരനായ യുവരാജ് ശര്‍മ്മയെയാണ് ഒക്ലാൻഡിലെ ഇന്ത്യൻ റസ്റ്റോറൻറിൽ നിന്നും അറസ്റ്റ് ചെയ്തത്.
ഓക്ക്‌ലാൻഡിലെ ഓള്‍ ഇന്ത്യ റസ്‌റ്റോറൻറിലാണ് സംഭവം. ഒാർഡർ ചെയ്ത ഭക്ഷണത്തിൽ ഉള്ളി ചേർത്ത് നൽകിയതിൽ പ്രകോപിതനായ ശർമ്മ ജീവനക്കാരോട് വഴക്കിട്ടിരുന്നു. അടുത്ത ദിവസം മദ്യപിച്ചെത്തിയ ശര്‍മ്മ ഹോട്ടലിലെ ജീവനക്കാരോട് വീണ്ടും വഴക്കിടുകയും തുണിയഴിച്ച് പ്രതിഷേധിക്കുകയുമായിരുന്നു. ഹോട്ടലുടമ രവീന്ദര്‍ സിങ് നല്‍കിയ പരാതിയെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.
ഹോട്ടൽ ജീവനക്കാരുമായുള്ള വാക്കേറ്റം കടുത്തതോടെ ശര്‍മ്മ പോക്കറ്റില്‍ നിന്ന് തോക്കെടുത്ത് ഇവർക്കു നേരെ ചൂണ്ടി. പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞതോടെ ഇയാൾ തോക്ക് പോക്കറ്റിലിട്ടു. എന്നാല്‍ രവീന്ദര്‍ സിങ് പൊലീസിനെ വിളിച്ചുവെന്നറിഞ്ഞ ശർമ്മ പാൻറ്സ് അഴിച്ച് നഗ്നനായി ജീവനക്കാരുടെ മുന്നിലൂടെ നടക്കുകയും മോശമായി സംസാരിക്കുകയുമായിരുന്നു.
സംഭവസ്ഥലത്ത് പൊലീസ് എത്തി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഇയാൾ വിസമ്മതിക്കുകയും പൊലീസിനോട് മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തു. ബലം പ്രയോത്തിലൂടെയാണ് പൊലീസ് യുവരാജ് ശര്‍മ്മയെ വാഹനത്തില്‍ കയറ്റിയത്. നഗ്നനായി പ്രതിഷേധിക്കല്‍, തോക്കൂ ചൂണ്ടി ഭീഷണിപ്പെടുത്തല്‍, മദ്യപിച്ച് ബഹളമുണ്ടാക്കല്‍, അറസ്റ്റിന് വഴങ്ങാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ശർമ്മക്കെതിരെ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.