നിയമ വിരുദ്ധ ഇന്ത്യൻ പ്രവാസികൾക്ക് അമേരിക്കയിൽ പീഡനം
text_fieldsവാഷിങ്ടൺ: നിയമവിരുദ്ധമായി തങ്ങിയതിന് പിടിക്കെപ്പട്ട ഇന്ത്യൻ പ്രവാസികളോട് അമേരിക്ക ക്രിമിനൽ കുറ്റവാളികളെപ്പോലെ പെരുമാറുന്നതായി പരാതി. സിഖുകാരായ തടവുകാർക്ക് മതചിഹ്നമായ തലപ്പാവ് ധരിക്കാൻപോലും അനുമതി നൽകുന്നില്ലെത്ര. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വിവാദമായ ‘സീറൊ ടോളറൻസ്’ നയത്തിെൻറ ഭാഗമായി പിടികൂടിയ തടവുകാരോടാണ് അസഹിഷ്ണുതേയാടെയുള്ള പെരുമാറ്റമെന്ന് സന്നദ്ധ നിയമ സംഘത്തിെൻറ പ്രവർത്തകർ പറയുന്നു.
ട്രംപിെൻറ കടുത്ത എമിഗ്രേഷൻ നിയമം രണ്ടായിരത്തോളം കുരുന്നുകളെ മാതാപിതാക്കളിൽനിന്ന് ഒറ്റപ്പെടുത്തിയ സംഭവം ഏറെ വിവാദമായിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കുട്ടികളുടെ കാര്യത്തിൽ അനുഭാവ നിലപാട് സ്വീകരിക്കുന്ന ഉത്തരവ് ഇറങ്ങിയിരുന്നു.മതിയായ രേഖകളില്ലാതെ തങ്ങിയ 52 ഇന്ത്യൻ പ്രവാസികളാണ് ഒറിഡോണിലെ ഷെറിദാൻ ജയിലിൽ കഴിയുന്നത്. ഇവരിൽ ഭൂരിഭാഗവും പഞ്ചാബിൽനിന്നുള്ള സിഖുകാരാണെന്ന് ഇവർക്ക് നിയമസഹായം നൽകുന്ന സന്നദ്ധ പ്രവർത്തകനും കമ്യൂണിറ്റി കോളജ് പ്രഫസറുമായ നവനീത് കൗർ പറഞ്ഞു.
തങ്ങെള അഭയകേന്ദ്രത്തിലേക്കോ അഗതിമന്ദിരത്തിലേക്കോ മാറ്റണമെന്നാണ് അവരുടെ ആവശ്യം. ഒാരോരുത്തർക്കും അവരുടെ മതാചാരം അനുഷ്ഠിക്കാൻ രാജ്യത്ത് നിയമമുണ്ടെന്നിരിക്കെ സിഖ് തടവുകാർക്ക് തുണിക്കഷണംപോലും തലയിൽവെക്കാൻ അനുമതി നൽകുന്നില്ല. ദിവസം 22 മണിക്കൂറും സെല്ലിൽ പാർപ്പിച്ച ഇവരോട് മനുഷ്യത്വരഹിതമായാണ് അധികൃതർ പെരുമാറുന്നതെന്നും നവനീത് വ്യക്തമാക്കി. തടവുകാരിൽ ആരും ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ല. അവിടെ അവരുടെ ജീവന് ഭീഷണിയുണ്ടെന്നാണ് പറയപ്പെടുന്നത്. യു.എസിൽ രാഷ്ട്രീയ അഭയമാണ് അവർ ആഗ്രഹിക്കുന്നത്. ട്രംപ് അധികാരമേൽക്കുന്നതിന് മുമ്പും അനധികൃത താമസക്കാർക്കെതിരെ നടപടി ഉണ്ടാകാറുണ്ടെങ്കിലും ഇത്രമ മോശമായ രീതിയിൽ അവരോട് പെരുമാറിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറച്ചുമുമ്പ് സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് തടവുകാരോട് സംസാരിക്കാൻ പ്രതിനിധികളെ അയച്ചിരുന്നെങ്കിലും ഇന്ത്യൻ സർക്കാരിെൻറ സഹായവാഗ്ദാനത്തോട് അവർ എങ്ങനെയാണ് പ്രതികരിച്ചതെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.